Uncategorized
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
സിപിഐ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തി
നാട്ടിക: സിപിഐ ത്യശൂർ ജില്ലാ കൗൺസിലിൻ്റെ നേത്യത്വത്തിൻ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു വിദേശകാര്യ വിദഗ്ദൻ ജിനു സഖറിയ ഉമ്മൻ, മുസ്ലീം ലീഗ് നേതാവ് കെ എൻ എ ഖാദർ ,എൽ ഡി എഫ് തൃശ്ശൂർ ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി
സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യഷത വഹിച്ചു എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷീല വിജയകുമാർ, കെ പി സന്ദീപ് : ഷീന പറയങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു സി പി ഐ ജില്ലാ അസി: സെക്രട്ടറി ടി ആർ രമേശ് കുമാർ സ്വാഗതവും നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ നന്ദിയും രേഖപ്പെടുത്തി പലസ്തീൻ - ഇസ്രയിൽ സംഘർഷത്തെ മതങ്ങൾ തമ്മിലുള്ള സംഘർഷം എന്ന നിലയിൽ ബോധപൂർവ്വം പ്രചരണം നടക്കുന്നുണ്ട് വസ്തുതകളെ മറച്ച് വെച്ച് കൊണ്ടാണ് ഇത്തരം ഒരു പ്രചരണം സംഘപരിവാർ നടത്തുന്നത് പലസ്തീൻ ബഹുമത സംസ്കാരമുള്ള ഒരു രാജ്യമാണ് സ്വന്തം നാട്ടിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുള്ള അതിജീവനമാണ് പലസ്തീനിൽ എഴുപത്തഞ്ച് വർഷമായി നടക്കുന്നത് എന്ന് ജിനു സഖറിയ ഉമ്മൻ അഭിപ്രായപ്പെട്ടു സി പി ഐ എല്ലാ കാലത്തും പാലസ്തീനി നൊപ്പം നിലകൊണ്ട പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു കെ എൻ ഏ ഖാദർ പാലസ്തീൻ ഇസ്രിയൽ സംഘർഷത്തെ സാമ്രാജ്യത്വ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവും ആയ പ്രക്ഷോഭം എന്ന നിലയിൽ ആണ് നോക്കി കാണേണ്ടതെന്ന് മുസ്ലീം ലീഗ് നേതാവ് കെ എൻ ഏ ഖാദർ അഭിപ്രായപ്പെട്ടു പാലസ്തീനിനെ ഇല്ലാതാക്കിക്കൊണ്ടാണ് ഇസ്രയിൽ രാഷ്ട്രത്തിൻ്റെ പിറവി ഇസ്ലാമോഫോബിയയുടെ ഭാഗമായാണ് കേന്ദ്ര ഭരണകൂടം ഏകപക്ഷീയമായ ഇസ്രയിൽ അനുകൂല നിലപാട് സ്വീകരിക്കുന്നത് നമ്മൾ ഇസ്രയിലിലെ മനുഷ്യർക്കെതിരായല്ല പരിപാടികൾ നടത്തുന്നത് മറിച്ച് ഇസ്രയലിലെ യുദ്ധവെറിയൻമാരായ ഭരണകൂടത്തിനെതിരായാണ് നമ്മൾ അണിനിരക്കുന്നത് ഐക്യരാഷട്ര സഭ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ് ഇസ്രയിൽ നടത്തുന്നത് ലോകത്ത് നടക്കുന്നഎല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ് ജനാധിപത്യം ഭൂരിപക്ഷത്തിൻ്റെ ആധിപത്യം ആയി ഇന്ന് മാറ്റപ്പെടുകയാണ് കെ എൻ ഏ ഖാദർ അഭിപ്രായപ്പെട്ടു
തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പൂരാടൻ്റെ രണ്ട് മാസത്തെ ഓണറേറിയം ഉൾപ്പെടെ 25000 രൂപ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിക്ടറി ക്ലബ്ബിന് കൈമാറി.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ ഭഗീഷ് പൂരാടൻ്റെ ഓണറേറിയം ഉൾപ്പെടെ 25000 രൂപയാണ് വാടാനപ്പള്ളി, തളിക്കുളം മേഖലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചിലങ്ക ബീച്ചിലുള്ള വിക്ടറി ക്ലബ്ബിൻ്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് നൽകിയത്. ക്ലബ്ബ് പ്രസിഡൻറ് രാജു ആലയിലിന് ഭഗീഷ് പൂരാടൻ ഓണറേറിയം കൈമാറി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി ആലുങ്ങൽ, കെ.ബി ശ്രീജിത്ത്,
ക്ലബ്ബ് ഭാരവാഹികളായ അഷിൽ കെ.ജി, മുരളി ആലുങ്ങൽ, മോഹനൻ ഇത്തിക്കാട്ട്, സുഗുണൻ ചക്കി, ഷിനോദ് കുട്ടൻപാറൻ എന്നിവർ സന്നിഹിതരായിരുന്നു.
Related Articles
സർവ്വീസ് പെൻഷൻ പിടിച്ചു പറിക്കാൻ സർക്കാർ ശ്രമം: അനിൽ പുളിക്കൽ തൃപ്രയാർ : സർക്കാർ ജീവനക്കാരുടെയും, സർവ്വീസ് പെൻഷൻകാരുടെയും പേരിൽ സർക്കാർ നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതിയിലൂടെ ശമ്പളവും പെൻഷനും പിടിച്ചു പറിക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് DCC ജന:സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. മെഡിസെപ് പദ്ധതിയിലെ ആക്ഷേപകങ്ങൾക്ക് പോലും പരിഹാരം കാണാത്ത സർക്കാർ ജീവാന ന്ദം പറഞ്ഞു വരുന്നത് പെൻ ഷ നേഴ്സിൻ്റെ ആനുകൂല്യങ്ങൾ കവരാൻ വേണ്ടി മാത്രമാണെന്ന് അനിൽ പുളിക്കൽ കൂട്ടി ചേർത്തു. പെൻഷൻ പരിക്ഷ്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശീക വിതരണം ചെയ്യുക , മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക , ജിവാനന്ദം ഉപേക്ഷിക്കുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാർ സബ്ബ് ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിൽ പുളിക്കൽ. പ്രതിഷേ യോഗത്തിൽ ksspa നിയോജക മണ്ഡലം പ്രസിഡന്റ് മൈത്രി ശ്രീവൽസൻ അധ്യക്ഷത വഹിച്ചു. V R ജഗദീശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി , A N സിദ്ധപ്രസാദ് മാസ്റ്റർ , SR ഷണമുഖൻമാസ്റ്റർ , PB കൃഷ്ണകുമാർ മാസ്റ്റർ , ഷഹില ടീച്ചർ ,നന്ദിനി ടീച്ചർ , വനജ , അനില Ks , G യശോദ , ജോജോ, നന്ദകുമാർ , M രാധാകൃഷ്ണൻ , ജയകൃഷണബാബു, ദിനേശൻ മാസ്റ്റർ, വെങ്കിടേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിന് രാജേന്ദ്രൻ മാസ്റ്റർ സ്വാഗതവും ,തിലകൻ മാസ്റ്റർ നന്ദിയും പറഞ്ഞു
July 1, 2024
തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ.സൗഹൃദ സംഗമം സംഘടിപ്പിച്ചു. തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ സി. ഒ. എ തൃപ്രയാർ മേഖലാ കമ്മറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കുമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മിയ കൺവെൻഷൻ സെൻ്റർ മാനേജിംഗ് പാർട്ടണർ റജീബ് ലാലിൻ്റെ നേതൃത്വലായിരുന്നു സൗഹൃദ സംഗമം . സി ഒ എ തൃപ്രയാർ മേഖലാ പ്രസിഡണ്ട് കെ.ബി.ബൈജു അധ്യക്ഷത വഹിച്ചു. സി. ഒ എ. മേഖലാ സെക്രട്ടറി സുമേഷ് കുമാർ ട്രഷറർ ഇ എൽ ടോണി, ഗ്രാമ്യ – ഓർബിറ്റ് ഫിനാൻസ് ഡയറക്ടർ സി. എസ് ദേവരാജ്, പ്രോഗ്രാം ഇൻ ചാർജ് പ്രദിപ് കെ.എൽ, ചലച്ചിത്ര സംവിധായകനും അന്തിക്കാട് മഹാത്മാ കേബ്ൾ ടി.വി ഉടമയുമായ സജീവൻ അന്തിക്കാട് എന്നിവർ സംസാരിച്ചു മിയ കൺവെൻഷൻ സെൻ്ററിൻ്റെ ഉപഹാരം മാനേജിംഗ് പാർട്ടണർ റജിബ് ലാൽ സി ഒ എ ഭാരവാഹികൾക്കു കൈമാറി. കൺവെൻഷൻ സെൻ്റർ പരിചയപ്പെടുത്തുകയും ചെയ്തു. അംഗങ്ങളുടെ കലാപ്രകടനങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
February 6, 2024