റുക്‌സാന ഷമീറിനെ ആദരിച്ചു.

റുക്‌സാന ഷമീറിനെ ആദരിച്ചു.
അച്ചടി മഷി പുരണ്ട്
എന്റെ ഹൃദയജാലകം
എന്ന പേരിൽ കവിത സമാഹാരമാക്കി പുസ്തകം രചിച്ച റുക്‌സാന ഷമീറിനെ
ടി എൻ പ്രതാപൻ എം പി ആദരിച്ചു.
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് ഹൗസിൽ നടന്ന മഹിളാ കോൺഗ്രസ്സ് സംഗമത്തിൽ വെച്ചാണ് റുക്‌സാന ഷമീറിനെ എം പി ആദരിച്ചത്.
തളിക്കുളം ഇടശ്ശേരി പുതുക്കുളങ്ങരയിൽ താമസിക്കുന്ന റുക്‌സാന ഫേസ്ബുക് സാഹിത്യ ഗ്രുപ്പുകളിലൂടെയാണ് ഏവർക്കും പരിചിതയായത്.
അച്ചടി മഷി പുരണ്ട്
” എന്റെ ഹൃദയജാലകം ” എന്ന കവിതാ സമാഹാരം
പ്രശസ്ത പത്രപ്രവർത്തകനും , സാഹിത്യകാരനും, പ്രഭാഷകനുമായ എം പി സുരേന്ദ്രൻ ,
പ്രശസ്ത കവിയും , സാഹിത്യകാരനും, അദ്ധ്യാപകനുമായ എൻ എസ് സുമേഷ് കൃഷ്ണൻ ,
അക്ഷര കേരളം പ്രസിഡന്റ് സാരംഗ് സ്വാമി,
പ്രശസ്ത പ്രഭാഷകൻ വടക്കുംപാട്ട് നാരായണൻ എന്നിവർ ചേർന്ന് തൃശൂർ സാഹിത്യ അക്കാദമിയിൽ അക്ഷര കേരളത്തിന്റെ കുടുംബ സംഗമത്തിൽ
പ്രകാശനം ചെയ്തിരുന്നു.
ചടങ്ങിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലിന്റ സുഭാഷ്ചന്ദ്രൻ, അധ്യക്ഷത വഹിച്ചു
പി ഐ ഷൗക്കത്തലി, എ എം മെഹബൂബ്, സുമന ജോഷി, ഷൈജ കിഷോർ, ഷീജ രാമചന്ദ്രൻ, സജു ഹരിദാസ്, ഗീത വിനോദൻ, ഗഫൂർ തളിക്കുളം, ടി വി ശ്രീജിത്ത്, ഷമീർ മുഹമ്മദലി, കെ എ മുജീബ്, പി കെ അബ്‌ദുൾ കാദർ, പി എസ് സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.
