തളിക്കുളം ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫലവൃക്ഷത്തെ വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. കെ. അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ് സ്വാഗതം പറഞ്ഞു. പദ്ധതി വിഹിതം 2 ലക്ഷം രൂപ വിനിയോഗിച്ച് 300 ഗുണഭോക്താക്കൾക്കായി ശ്രീലങ്കൻ ജാക്ക്, തായ് പേര, തായ്‌ലൻഡ് റെഡ് ചാമ്പ, ലൂബി, കുറ്റിക്കുരുമുളക് തുടങ്ങിയ 5 ഇനം ഫലവൃക്ഷങ്ങളാണ് വിതരണം ചെയ്യുന്നത്. തളിക്കുളം കൃഷി ഓഫീസർ അഞ്ജന പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യ മനോഹരൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ ബിനു. വി. ബി, ജിഷ കെ, സയന എന്നിവർ ഫലവൃക്ഷതൈ വിതരണത്തിന് നേതൃത്വം നൽകി.