അമ്പത്തി എട്ട് സഹപ്രവർത്തകർ യാത്രയായി.
വികാരനിർഭരമായി യാത്രയയപ്പ് സമ്മേളനം.
വലപ്പാട് ഉപജില്ല വിദ്യാഭ്യാസ വികസന സമിതിയുടെ യാത്രയയപ്പ് വികാരനിർഭരമായി. ചേറ്റുവ മുതൽ പെരിഞ്ഞനം വരെ നീണ്ടു കിടക്കുന്ന വലപ്പാട് ഉപജില്ലയിലെ അമ്പത്തി എട്ട് അധ്യാപക അനധ്യാപകരാണ് വലപ്പാട് ഉപജില്ലയിൽ നിന്ന് ഈ വർഷം വിട പറയുന്നത്.
ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.എസ്. ദീപൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.രമേശൻ, എച്ച്.എം.ഫോറം കൺവീനർ ടി. രജനി തുടങ്ങിയവർ വിരമിക്കുന്നവരിൽ ഉൾപ്പെടുന്നു.
ടി.എൻ.പ്രതാപൻ എം.പി.യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണവും എം.പി. നിർവ്വഹിച്ചു. വലപ്പാട് എ.ഇ.ഒ. എം.എ. മറിയം അധ്യക്ഷയായി. വികസന സമിതി ട്രഷറർ ടി.ആർ.രാഗേഷ് വിരമിക്കുന്നവരെ പരിചയപ്പെടുത്തി. വികസന സമിതി ജനറൽ കൺവീനർ ശ്രീജാ മൗസമി, വൈസ് ചെയർമാൻ എ.എ.ജാഫർ, സീനിയർ സൂപ്രണ്ട് പ്രേംജി, കൺവീനർമാരായ എം.എ.സാദിഖ്, ഇ.വി. ബിനി, സംഘടനാ പ്രതിനിധികളായ ടി.വി.വിനോദ്, കെ.എൽ.മനോഹിത്,
എം.എ.ഫൈസൽ, ടി.എൻ.അജയകുമാർ, എ. ലസിത, എൻ.വി.മിനി, ബിജി.വി.എസ്, സി.റോസ് ലറ്റ്, കെ.എസ്.മിനിഎന്നിവർ പ്രസംഗിച്ചു.