വലപ്പാട് ജിഡിഎം എൽ പി സ്കൂളിൽ അനുമോദന സദസ്സും മെറിറ്റ് ഡേയും വാർഷികാഘോഷവും.
പഠന മികവിന് ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് നേടിയ വലപ്പാട് ജിഡിഎം എൽ പി സ്കൂളിൽ അനുമോദന സദസ്സും മെറിറ്റ് ഡേയും വാർഷികാഘോഷവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡണ്ട് ഷൈനി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സണ മഞ്ജുള അരുണൻ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു.
ടീച്ചർ ഓഫ് ദി ഇയർ അവാർഡ് MA ശ്രീദേവിയും ഇന്നൊവേറ്റിവ് ടീച്ചർ ഓഫ് ദി ഇയർ പുരസ്കാരം ഷാനി അസീസ് ഏറ്റുവാങ്ങി. അധ്യാപനരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട സീനിയർ അധ്യാപകരായ സി.ബി സുബി ത , എ സി ലിജി എന്നിവരെ ആദരിച്ചു.
LKG UKG ക്ലാസിൽ നടത്തിയ സ്റ്റേറ്റ് ലെവൽ ടാലൻ്റ് ടെസ്റ്റിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.
സി എസ് ശ്രീലക്ഷമി ‘ ജെസ്റ്റിൻ തോമസ്, കെ എ വിജയൻ ‘ രശ്മി ഷിജോ ആർആർ’ സുബ്രഹ്മണ്യൻ സി.വാസുദേവൻ – മനീഷ ജിജിൽ പ്രധാന അധ്യാപകൻ സി.കെ ബിജോയ് , സ്കൂൾ ലീഡർ വരദ ലക്ഷമി സി.ബി, സി ബി സുബിത എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.