ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി
റോഡപകങ്ങളിൽ ഒരു ജീവൻ പോലും പൊലിയെരുത് എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ജില്ലയിൽ ബഹുമാനപ്പെട്ട ഫാദർ ഡേവിസ് ചിറമൽ തുടക്കം കുറിച്ച ആക്ട്സ് 2024 മെയ് 8 – മുതൽ 25 ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തിൽ ജൂബിലി വർഷമായി ആഘോഷിക്കുകയാണ്:
അതിൻറെ ഭാഗമായി ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് നാട്ടിക ഫയർ& റസ്ക്യൂ വിന്റേയും ന്യൂട്ടൻസ് ലേണിങ്ങ് ഹബ് തൃപ്രയാറിന്റേയും സഹകരണത്തോടെ ജീവൻ രക്ഷ ബോധവൽക്കരണ ക്ലാസ് നടത്തി. നാട്ടിക ഫയർ& റസ്ക്യൂ അസി: സ്റ്റേഷൻ ഓഫീസർ പി.എസ് നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ക്ലാസിനെ നയിക്കുകയും ചെയ്യുന്നു. ന്യൂട്ടൻസ് ലേണിങ്ങ് ഹബിലെ നൂറോളം കുട്ടികൾക്കാണ് ക്ലാസെടുത്തത്. ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് പ്രസിഡന്റ് പി.വിനു അന്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് മാടക്കായി സ്വാഗതമാശംസിച്ചു. ട്രഷറർ വി.ഗോപാലകൃഷ്ണൻ, കൺവീനർ പി.ആർ പ്രേംലാൽ, ജില്ലാ പ്രതിനിധി എം.കെ ബഷീർ, ജോ : സെക്രട്ടറിമാരായ അഭയ് തൃപ്രയാർ, എം.എസ് സജീഷ്, ജോ : കൺവീനർമാരായ വാസൻ ആന്തുപറമ്പിൽ, സുവിത്ത് കുന്തറ, മാനേജർ ഡേവീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കുട്ടി വളണ്ടിയർമാർ പങ്കെടുത്തു. ചടങ്ങിന് ന്യൂട്ടൻസ് ലേണിങ്ങ് ഹബ് പ്രിൻസിപ്പാൾ കെ.യു രാഹുൽ നന്ദി രേഖപ്പെടുത്തി.