ഗ്രാമ വാർത്ത.
തൃപ്രയാർ-നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റ്

തൃപ്രയാർ-നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റ്
തൃപ്രയാർ-നാട്ടിക സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റ് കർമ്മം നടന്നു. തൃശൂർ അതിരൂപതാ വൈസ് ചാൻസലർ ഫാദർ ഷിജോ ചിരിയങ്കണ്ടത്ത് മുഖ്യ കാർമികനായി വികാരി ഫാദർ ടെഡ്സ് കുന്നപ്പിള്ളി കൈക്കാരന്മാരായ ഷൈജൻ, സോബി തിരുനാൾ ജനറൽ കൺവീനർ ഡിക്സൺ എന്നിവർ നേതൃത്വം നൽകി. 9 ദിവസം വൈകീട്ട് 5.30 ന് ലദീഞ്ഞ്,
വി. കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. ഒക്ടോബർ 25 , 26 തിയ്യതികളിലാണ് വിശുദ്ധന്റെ തിരുനാൾ ആചരിക്കുന്നത്.



