നാട്ടിക ബീച്ച് ബ്രാഞ്ചിൻ്റെ ശിലാസ്ഥാപനം നടന്നു.

തൃപ്രയാർ:നാട്ടിക സർവ്വീസ് സഹകരണ ബാങ്കിൻ്റെ നാട്ടിക ബീച്ച് ബ്രാഞ്ചിൻ്റെ ശിലാസ്ഥാപനം നടന്നു.ബാങ്ക് സ്വന്തമായി വാങ്ങിയ 14 സെൻ്റ് സ്ഥലത്ത് ഐ സി ഡി പി യുടെ സഹായത്തോടെയാണ് പുതിയ ബ്രാഞ്ച് കെട്ടിടം നിർമ്മിക്കുന്നത്.ദേവസ്വം പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ശിലാസ്ഥാപനം നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് കെ കെ ധർമ്മപാലൻ അധ്യക്ഷനായി.സി സി മുകുന്ദൻ എം എൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിയംഗങ്ങളായ പി എം അഹമ്മദ്, മഞ്ജുള അരുണൻ, പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ, പി എ സി എസ് മുൻ പ്രസിഡൻ്റ് എം എ ഹാരിസ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു, അസിസ്റ്റൻ്റ് രജിസ്ട്രാർ കെ എസ് രാമചന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡൻ്റ് ടി ആർ വിജയരാഘവൻ,കെ ബി ഹംസ , പി എസ് സുബ്രമു ണ്യൻ, സി എസ് മണി, കെ എ കബീർ ,എ കെ ചന്ദ്രശേഖരൻ, സി ആർ സുരേന്ദ്രൻ , സെക്രട്ടറി ടി ഡി സുമി തുടങ്ങിയവർ സംസാരിച്ചു