സ്നേഹത്തണൽ
ചാരിറ്റബിൾ ട്രസ്റ്റ് – നാലാമത് ജീവകാരുണ്യപുരസ്കാരം.നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷിന്
സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് – നാലാമത് ജീവകാരുണ്യപുരസ്കാരം.നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷിന്
തൃപ്രയാർ:ജീവകാരുണ്യപ്രവത്തനമേഖലയിൽ മികച്ച പാരമ്പര്യമുള്ള തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് – നാലാമത് ജീവകാരുണ്യപുരസ്കാരം പ്രഖ്യാപിച്ചു. നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷി നാണ് പുരസ്കാരം സമ്മാനിക്കുക. സെപ്തംബർ അഞ്ചിന് വൈകിട്ട് 4 30ന് . വലപ്പാട് റൂറൽ ബാങ്ക് ഹാളിൽ നടക്കുന്ന സ്നേഹത്തണൽ വാർഷിക ആഘേഷ. . ചടങ്ങ് അഡ്വ എ.യു രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്യും. ഡോ. സിദ്ധാർഥ്ശങ്കർ പുരസ്കാരംസമർപ്പണം നടത്തുകയുംചെയ്യും. 10,001 രൂപയും പ്രശസ്തി പത്രം, ശിൽപം എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം. രണ്ടു കിടപ്പു രോഗികൾക്ക് വീൽ ചെയറും സമീപപ്രദേശത്തെ 100 കുടുംബങ്ങൾക്ക്ഓണക്കിറ്റ് വിതരണവും നടത്തും. ഭാരവാഹികളായ എം.എ.സലിം,കെ.സി.അശോകൻ,പി.സി.ഹഫ്സത്ത്, രാജൻ പട്ടാട്ട്, ബാബു കുന്നുങ്ങൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.