വാർഡ് മെമ്പറെ അനുമോദിച്ച് ചൈതന്യ അംഗൻവാടി

വാർഡ് മെമ്പറെ അനുമോദിച്ച് ചൈതന്യ അംഗൻവാടി
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചൈതന്യ അംഗൻവാടിയിലെ വർക്കറും, ഹെൽപ്പറും എഎൽ എം സി അംഗങ്ങളുടെയും നേതൃത്വത്തിൽ വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതി മുന്നോട്ട് വെച്ച് മികച്ച പ്രവർത്തനം കാഴ്ചവെച്ച വാർഡ് മെമ്പർ ആന്റോ തൊറ യനെ അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. ആവണങ്ങാട്ടിൽ കളരി അഡ്വ. ഏ.യു. രഘുരാമൻ പണിക്കർ വാർഡ് മെമ്പറെ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ അഞ്ചു. കെ.ബി. അധ്യക്ഷത വഹിച്ചു. ആശ വർക്കർ സുശീല രാജൻ, എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ, ഹെൽപ്പർ ഗീത, മുൻ അംഗൻ വാടിടീച്ചർ ഉഷ. എൻ.എസ് എന്നിവർ പ്രസംഗിച്ചു. എഎൽ എം സി അംഗങ്ങളായ മജീദ് പോക്കാക്കില്ലത്ത്, രേണുക റിജു, ഹിമ രജ്ഞിതൻ, അജിത മോഹൻ, ഷീജ കുരു വേലി, റിജു കണക്കന്തറ, വർഷ, സുനിത എന്നിവർ നേതൃത്വം നൽകി



