മാതാപിതാക്കളുടെ സ്മരണ വേറിട്ടതാക്കി കുടുംബാംഗങ്ങൾ
മാതാപിതാക്കളുടെ സ്മരണ വേറിട്ടതാക്കി കുടുംബാംഗങ്ങൾ.
മാതാപിതാക്കളുടെ സ്മരണ വേറിട്ടതാക്കി കുടുംബാംഗങ്ങൾ. മാതാപിതാക്കളുടെ സ്മരണ വേറിട്ടതാക്കി കുടുംബാംഗങ്ങൾ ഇക്കഴിഞ്ഞ മാർച്ച് 31ന് നിര്യാതയായ എസ് എൻ ഡി പി എൽ പി സ്കൂൾ നാട്ടിക സൗത്തിലെ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി. ഭാരതി ടീച്ചറുടെയും, ആഗസ്റ്റ് മാസത്തിൽ നിര്യാതനായ ഭർത്താവ് ശീ. ഏറാട്ട് ഭാസ്കരൻ്റെയും സ്മരണയ്ക്കായി സ്കൂളിലേക്ക് ആംപ്ലിഫയറോടു കൂടിയ ഒരു പോർട്ടബിൾ മൈക്ക് സെറ്റും, സ്ക്കൂൾ കലവറയിലേക്ക് ആവശ്യമായ സ്റ്റീൽ പാത്രങ്ങളും.പി ടി എ പ്രസിഡൻ്റ് ശ്രീമതി. വിനീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് മക്കളും,കുടുംബാംഗങ്ങളും ചേർന്ന് സമർപ്പിച്ചു. ഈ ദമ്പതികളുടെ മക്കളായ ഉല്ലാസ്, ജ്യോതിരാജ്, ചിത്ര എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും, മകൾ ചിത്ര ഈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാനാധ്യാപികയുമാണ്. സ്റ്റാഫ് സെക്രട്ടറി ശ ശ്രീമതി.ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷെമീല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകർ, എം പി ടി എ പ്രസിഡൻറ് ശീമതി വിജിഷ..,സ്കൂൾ വെൽഫെയർ കമ്മറ്റിയംഗങ്ങളായ ശ്രീ.കരുണാകരൻ, ഷീല, സ്വരൂപ് മാസ്റ്റർ , മാനേജ്മെൻ്റ് പ്രതിനിധികളായ ER പ്രസന്നകുമാർ ആശ അനില സുമന പ്രദീപ് , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു….