തളിക്കുളം ആറാം വാർഡ്.വലിയകത്ത് ഷജീറിന്റെ വീട്.ജനങ്ങളുടെ കൂട്ടായ്മയിൽ പുനർനിർമ്മിച്ച്
തളിക്കുളം ആറാം വാർഡ്.വലിയകത്ത് ഷജീറിന്റെ വീട്.ജനങ്ങളുടെ കൂട്ടായ്മയിൽ പുനർനിർമ്മിച്ച് ജീർണാവസ്ഥയിലുള്ള വീട് ഒരു പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മയിൽ പുനർനിർമ്മിച്ച് നിരാലംബരായ ഉമ്മയും സ്കൂൾ വിദ്യാർത്ഥികളായ മൂന്നു മക്കൾക്കും ആശ്രയമായി. ഒന്നരലക്ഷം ചെലവ് വന്ന വീടിന് പ്രദേശവാസികളിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം രൂപ പിരിച്ചെടുത്ത് വീട് പുനർ നിർമ്മിക്കുകയും ടോയ്ലറ്റ്, കുടിവെള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആറാം വാർഡ് മെമ്പറുമായ അനിത ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. അനിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത താക്കോൽദാനം നടത്തി. കൺവീനർ ഷഫീഖ് സ്വാഗതം പറഞ്ഞു. CPIM എൽ സി സെക്രട്ടറി ഇ പി കെ സുഭാഷിതൻ, ബ്ലോക്ക് മെമ്പർ കല ടീച്ചർ, ബ്രാഞ്ച് സെക്രട്ടറി ടി എം സോമൻ, മുൻ ബ്രാഞ്ച് സെക്രട്ടറി ബാബു കെ എസ്, ഡി വൈ എഫ് ഐ പ്രവർത്തകരായ നിസാർ, ജെന്നി ,ആര്യ എന്നിവർ സംസാരിച്ചു. വാർഡിലെ ആർ ആർ ടി പ്രവർത്തകരായ രാമചന്ദ്രൻ കൊലയാംപറമ്പത്ത് രാമചന്ദ്രൻ കൊളാശേരി , സോമൻ കെ എസ് ഷൈജു കെ ആർ സദാനന്ദൻ പി കെ, ബാലൻ ടി കെ കായികമായ സേവനവും സാമ്പത്തിക സഹായവും ചെയ്ത നല്ലവരായ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകൻ സനീഷ് . കെ എസ്.ചടങ്ങിന് നന്ദി പറഞ്ഞു.