ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് 10 ആം വാർഡിലെ പൊക്കന്നൂല റോഡ് ഉദ്ഘാടനം നടത്തി.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024-25 മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ആം വാർഡിലെ പൊക്കന്നൂല റോഡ് ഉദ്ഘാടനം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റ് റോഡ് പണി പൂർത്തീകരിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ഇ. എ. സുഗതകുമാർ, റോഡ് കമ്മിറ്റി അംഗം എ എം മജീദ്, സുബൈർ, സുബ്രമണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റോഡ് കമ്മിറ്റി അംഗം രാജൻ കുട്ടം പറമ്പത്ത് ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close