എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം കൊടിയേറ്റം.

എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം കൊടിയേറ്റം.
05/02/2025ബുധനാഴ്ച്ച വൈകീട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രാചര്യൻ ബ്രഹ്മ ശ്രീ നാരായണൻകുട്ടി തന്ത്രി കളുടെ മുഖ്യ കർമ്മികത്വത്തിൽകൊടിയേറ്റം നിർവഹിച്ചു. തുടർന്ന് ശ്രീ മധുശ ക്തിധര പണിക്കർ കലവറ സമർപ്പണം നടത്തി. കോടിയേറ്റത്തോടാനുബന്ധിച്ചുള്ള വർണ്ണമഴ ക്കു ശേഷം അവാർഡ്ദാനം, പുരസ്‌കാരം, ആദരവ് എന്നീ ചടങ്ങുകൾ നടന്നു. ഏപ്രിൽ 6ന് നടക്കുന്ന ലക്ഷദീപ സമർപ്പണത്തിന്റആദ്യ കൂപ്പൺ ശ്രീ ഹരിദാസ് പാപ്പുള്ളി പെരിഞ്ഞനം (ഹരിതം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ )സദാനന്ദൻഅരയംപറമ്പിൽ, പ്രദീപ് അരയംപറമ്പിൽ, അജിത് നടൂപ്പറമ്പിൽ ശ്രേയസ് രാമചന്ദ്രൻ ഏറാട്ട്, സുരേന്ദ്രൻ നെടിയിരിപ്പിൽ എന്നിവർ കൂപ്പണു കൾ ഏറ്റു വാങ്ങി. സമാജം ഭാരവാഹികളായ പ്രസിഡന്റ് ശ്രീ സുനിൽകുമാർ അരയംപറമ്പിൽ, സെക്രട്ടറി ശ്രീ സുനിൽകുമാർ അണക്കത്തിൽ, ഖജാൻജി ശ്രീ രഞ്ചൻ എരുമത്തുരുത്തി, വൈസ് പ്രസിഡണ്ട് ശ്രീ ജിതേഷ് കാരയിൽ ജോയിന്റ് സെക്രട്ടറി മാരായ ശ്രീ അതുല്യഘോഷ് വെട്ടിയാട്ടിൽ, പ്രദീപ് തോട്ടുപുര, ഷാജഹാൻ കാരയിൽ തെക്കൂട്ട്, സുമേഷ് എരണേഴത്ത് മറ്റു ഭരണ സമിതി അംഗങ്ങളും നിരവധി ഭക്ത ജനങ്ങളും ചടങ്ങിൽപങ്കെടുത്തു.