ഗ്രാമ വാർത്ത.
തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ക്രസ്തുമസ്സ് – പുതുവത്സര ആഘോഷം നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ മഹാത്മ ഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പതിവു തെറ്റിക്കാതെ ക്രിസ്തുമസ്സ് – പുതുവത്സരആഘോഷം നടത്തി വാർഡ് മെമ്പർ ആന്റോ തൊറയൻ. കേക്ക് മുറിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി ആന്റോ തൊറയൻ ഉദ്ഘാടനം ചെയ്തു. മധുരവിതരണവും നടത്തി. കിസ്മത്ത് പിയൂസ്, സജിത സുനിൽ, ലില്ലി ജോസ് കൊമ്പൻ, വിജയ പ്രകാശൻ, ഗിരിജ കൊടപ്പുള്ളി, രേണുക റിജു, വത്സല അശോകൻ എന്നിവർ നേതൃത്വം നൽകി.



