കാശ്മീരിൽ ഭീകരാക്ക്രമണത്തിൽ മരണപ്പെട്ടവർക്കായി തൃപ്രായാറിൽ ദീപം തെളിയിച്ചും ഭീകര വിരുദ്ധ പ്രതിജ്ഞ സന്ദേശവും നൽകി കോൺഗ്രസ്.

തൃപ്രായർ -കഴിഞ്ഞ ദിവസം കശ്മീർ പഹൽഗാമിൽ ഭീകരാക്ക്രമണത്തിൽ മരണപ്പെട്ടവർക്കായി കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരം മെഴുകുതിരി ദീപം തെളിയിച്ച് ആദരാജ്ഞലികൾ നേർന്നും ഭീകര വിരുദ്ധ പ്രതിജ്ഞ സന്ദേശവും നൽകി.ബ്ലോക്ക് കോൺഗ്രസ് നാട്ടിക വൈസ് പ്രസിഡന്റ് എ എൻ സിദ്ധപ്രസാദ് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു,തുടർന്ന് ബസ് സ്റ്റാൻഡ് പരിസരം നടന്ന അനുസ്മരണ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി വി.ആർ വിജയൻ ഉദ്ഘാടനം ചെയ്തു, ഭീകരാക്ക്രമണങ്ങളിൽ നിന്നും രാജ്യത്തെയും രാജ്യത്തെ ജനങ്ങൾക്കും സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാർ ആവിശ്യമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ പറഞ്ഞു.ദേശ വിരുദ്ധ പ്രവർത്തനത്തിന് എതിരെയും ഭീകരർക്കെതിരെയും പോരാടാൻ രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും ഉണ്ടാകുമെന്നും വി.ആർ വിജയൻ കൂട്ടിച്ചേർത്തു, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവഹികളായ സി ജി അജിത് കുമാർ ,വി ഡി സന്ദീപ്, ടി വി ഷൈൻ ,സന്ധ്യ ഷാജി ,പി സി ജയപാലൻ ,രഹന ബിനീഷ് ,മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു ,പി കെ നന്ദനൻ ,റാനീഷ് കെ രാമൻ ,സുധി ആലക്കൽ ,എ കെ വാസൻ ,കെ ആർ ദാസൻ ,മുഹമ്മദ് റസൽ ,മുഹമ്മദാലി കണിയാർക്കോട് ,പി വി സാഹദേവൻ ,സി കെ മണികണ്ഠൻ ,പി കെ ശശി,കൃഷ്ണകുമാർ പി കെ ,കണ്ണൻ പനക്കൽ ,അജിത് പ്രസാദ് ,പ്രഭാഷ് പേരോത്ത് ,ഭാസ്കരൻ അന്തിക്കാട്ട് ,മുരളി ഉണ്ണിയാരം പുരക്കൽ തുടങ്ങിയവർ പങ്കെടുത്തു