ഗ്രാമ വാർത്ത.തിരുനാൾ.

വലപ്പാട് ഇടവകയുടെ വലിയ തിരുനാളും ഇടവകയുടെ 525-ാം ജൂബിലി സമാപന ആഘോഷവും 2026 ജനുവരി 30, 31, ഫെബ്രുവരി 1, തീയതികളിൽ

വലപ്പാട് ഇടവകയുടെ വലിയ തിരുനാളും ഇടവകയുടെ 525-ാം ജൂബിലി സമാപന ആഘോഷവും 2026 ജനുവരി 30, 31, ഫെബ്രുവരി 1, തീയതികളിൽ :
വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ 526-ാം തിരുനാൾ മഹാമഹം 2026 ജനുവരി 30, 31, ഫെബ്രുവരി 01 തീയതികളിൽ സാഘോഷം കൊണ്ടാടുന്നു.
അവിഭക്ത തൃശ്ശൂർ അതിരൂപതയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ആദ്യത്തെ ദൈവാലയമാണ് വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് ഇടവക ദൈവാലയം. എ. ഡി. 1500-ാം ആണ്ടിലാണ് ദൈവാലയം ഒരു വലവട്ടപ്പാട് സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്. വലവട്ടപ്പാട് പിന്നീട് ലോപിച്ച് വലപ്പാട് ആയി എന്നത് ഐതിഹ്യം.
ആല – ചേറ്റുവ മണപ്പുറത്ത് വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളും സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ, സെൻറ് മേരീസ് എൽ. പി സ്കൂൾ എന്നിവയും ഒരു നൂറ്റാണ്ടിനു ഇപ്പുറവും ഈ നാട്ടിൽ തല ഉയർത്തി നിൽക്കുന്നു.
ജീവകാരുണ്യ മേഖലയിൽ ഇടവകയിലെ തെരഞ്ഞെടുക്കപ്പെട്ട വയോധികർക്കും വിധവകൾക്കും പെൻഷൻ, വിദ്യാഭ്യാസ വായ്പ, പലിശരഹിത വായ്പ, അർഹതപ്പെട്ടവർക്ക് ചികിത്സ വിവാഹ സഹായങ്ങൾ, ഭവന നിർമ്മാണ സഹായം, അടിയന്തിര ചികിത്സാ സഹായം തുടങ്ങിയവ ഈ ദൈവാലയത്തിന്റെ മുഖമുദ്രകളാണ്.
വലപ്പാട് ഇടവക ദൈവാലയം സ്ഥാപിക്കപ്പെട്ടതിന്റെ 525-ാം ജൂബിലി ഒരു വർഷം നീണ്ടുനിന്ന വിവിധങ്ങളായ പരിപാടികളും കൂട്ടായ്മകളും നടത്തിയാണ് ആഘോഷിച്ചത്. ഇടവക ദൈവാലയത്തിന്റെ 525-ാംജൂബിലിയുടെ സ്മരണയ്ക്കായി ഇടവകയിലെ ഒരു സാധു കുടുംബത്തിന് ഒരു ഭവനം നിർമ്മിച്ചു കൈമാറുന്നു.
2026 ജനുവരി 29 വൈകീട്ടുള്ള നവനാൾ ദിവ്യബലിക്ക് ശേഷം ശ്രീ. കെ. അനിൽകുമാർ (SHO ഓഫ് പോലീസ്, വലപ്പാട്) തിരുനാൾ ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.
തിരുനാൾ ദിനങ്ങളായ ജനുവരി 30-ന് വെള്ളിയാഴ്ച രാവിലെ 6:30-ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം വീടുകളിലേക്ക് വെഞ്ചരിച്ച അമ്പുകൾ കുടുംബ കൂട്ടായ്മ ഭാരവാഹികൾക്ക് കൈമാറുന്നു.
വൈകിട്ട് 6:45-ന് പകലമ്പുകളുടെ സമാപനം തുടർന്ന് വേസ്പര, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. രാത്രി 10:30-ന് രാത്രി അമ്പുകളുടെ സമാപനം.
തിരുനാൾ ദിനമായ ജനുവരി 31 ശനിയാഴ്ച രാവിലെ 6:30-ന് ദിവ്യബലി 10:30-ന് ആഘോഷമായ തിരുനാൾ ദിവ്യബലി. മുഖ്യ കാർമികൻ റവ ഫാ രാജു അക്കര (ഡയറക്ടർ, സെൻറ് ജോസഫ്സ് ഹോം പുല്ലഴി ) സന്ദേശം : റവ ഫാ ബിൽജു വാഴപ്പിള്ളി (ഡയറക്ടർ, കത്തോലിക്കാ സഭ മാസിക) തുടർന്ന് വൈകിട്ട് 4:30-ന് ദിവ്യബലി, തിരുനാൾ പ്രദക്ഷിണം.
ഇടവകയുടെ 525-ാം വാർഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം 2026 ഫെബ്രുവരി 01 വൈകീട്ട് 6 മണിക്ക് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. വലപ്പാട് ഇടവകയുടെ വികാരി റവ. ഫാ. ജെൻസ് തട്ടിൽ അധ്യക്ഷത വഹിക്കും.
525-ാം ജൂബിലി സ്മാരകമായി വലപ്പാട് ഇടവക പണിതു നൽകുന്ന ജൂബിലി സ്നേഹ ഭവനത്തിന്റെ താക്കോൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് കൈമാറും. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോഹനൻ മാസ്റ്റർ മുഖ്യാഥിതിയായിരിക്കും. അഞ്ചാം വാർഡ് മെമ്പർ ഷഹർബാൻ, കപൂച്ചിൻ ആശ്രമം സുപ്പീരിയർ റവ. ഫാ. ചെറിയാൻ മാളിയേക്കൽ, കാർമൽ കോൺവെൻറ് മദർ സുപ്പീരിയർ റവ. സിസ്റ്റർ കൊച്ചുത്രേസ്യ സി.എം.സി. എന്നിവർ ആയശംസ പ്രസംഗങ്ങൾ നടത്തുന്നു. എന്ന്.ഭാരവാഹികളായ ഫാദർ: ജെൻസ് തട്ടിൽ. എ.എൽ പി.ജോൺ. ജോസഫ് റാഫേൽ. ഷിജോ പുത്തൂർ. വിൻസെന്റ് പല്ലിശ്ശേരി. സെബി ജോർജ്. എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close