സ്പോർട്സ്
ബൊക്കാ ജൂനിയേഴ്സ് അഖില കേരള ഫുഡ്ബോൾ ടൂർണ്ണമെന്റ്പ്ലേ ബോയ്സ് തൃശൂർ* പി.എഫ് എ തൃശൂരിനെ തോൽപ്പിച്ചു..

ബൊക്കാ ജൂനിയേഴ്സ് അഖില കേരള ഫുഡ്ബോൾ ടൂർണ്ണമെന്റ് ഫൈനൽ മത്സരത്തിൽ.. ഇരു ടീമുകളും ഒരോ ഗോൾ നേടി സമനില ലെത്തിയ സാഹചര്യത്തിൽ പെനാൽട്ടിഷൂട്ടൗട്ട് നടത്തി യെങ്കിലും വീണ്ടും സമനിലയിൽ കലാശിച്ചു തുടർന്ന് ടോസ് നേടി കഴിഞ്ഞവർഷത്തെ വിജയികളായ പ്ലേ ബോയ്സ് തൃശൂർ പി.എഫ് എ തൃശൂരിനെ തോൽപ്പിച്ചു.. ബസ്റ്റ് ഗോൾ കീപ്പർ നിഖിൽ പി.ഫ് എ, ബെസ്റ്റ് സ്റ്റോപ്പർ ബാക്ക് ഗ്രബ്രി, ബെസ്റ്റ് ഫോർവേഡ് സാലി, ഫൈനൽ മാൻ ഓഫ്ദ മാച്ച്, ബിസ്ട്രാ, ബസ്റ്റ് പ്ലെയർ ഓഫ് ടൂർണമെന്റ് എന്നിവർ അർഹരായി.. നാട്ടികഎം.ൽ എ സി.സി മുകുന്ദൻ എം.ൽഎ കളിക്കാരെപരിചയപ്പെട്ടു, ലാൽ കച്ചില്ലം, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ ഒ സനോജ് ഹെർബർട്ട്, ബിജോയ് മാസ്റ്റർ, ബിജോയ് പി.എസ് എന്നിവർ അനുഗമിച്ചു.. കയ്പ്പമംഗലം എം.ൽ എ ഇടി ടൈസൺ മാസ്റ്റർ സമാപനം ഉദ്ഘാടനം ചെയ്തു. ലാൽ കച്ചില്ലം അദ്ധ്യക്ഷത വഹിച്ചു. സി.സി മുകുന്ദൻ എം.ൽ എ വിജയികൾക്ക് സമ്മാനദാനം നടത്തി, കിഷോർ വാഴപ്പുള്ളി ഭരതൻ കെ.കെ, ബിജോയ് പി.എസ്, മണികണ്ഠൻ കെ.എസ്., രാധാകൃഷ്ണൻ കെ എസ് തുടങ്ങിയവർ പ്രസംഗിച്ചു. ബിജോയ് മാസ്റ്റർ നന്ദി പറഞ്ഞു



