ജില്ലാ സംസ്ഥാന സ്കൂൾ കായിക മേളയിലെ മെഡൽ ജേതാവ് വി എം അശ്വതിയെ ആദരിച്ച് കോൺഗ്രസ്

ജില്ലാ സംസ്ഥാന സ്കൂൾ കായിക മേളയിലെ മെഡൽ ജേതാവ് വി എം അശ്വതിയെ ആദരിച്ച് കോൺഗ്രസ്
തൃപ്രയാർ – സംസ്ഥാന സ്കൂൾ കായിക മേളയിൽ ലോങ്ങ് ജെമ്പിൽ വെങ്കലവും ജില്ലാതല സ്കൂൾ കായിക മേളയിൽ ലോങ്ങ് ജമ്പിലും ട്രിപ്പിൾ ജമ്പിലും ഹർഡിൽസിലും സ്വർണ്ണവും നേടിയ നാട്ടിക ഫിഷറീസ് സ്കൂളിലെ വി എം അശ്വതിയെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എംപി ടി എൻ പ്രതാപൻ ആദരിച്ചു,ദേശീയ സംസ്ഥാന തലത്തിൽ നോക്കിയാൽ നാട്ടികയിൽ നിന്നും പുതിയ നല്ല കായിക താരങ്ങൾ ഉണ്ടാകുന്നു എന്നത് സന്തോഷകരമാണെന്ന് മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു ,നാട്ടിക ഗ്രാമ പഞ്ചായത്ത് അനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്പോർട്സ് വില്ലേജിലൂടെയാണ് സ്പോർട്സ് അക്കാദമി എന്ന യാഥാർത്യം നമ്മുക്ക് പൂർത്തിയാക്കാൻ സാധിച്ചതും അതുവഴിയാണ് ആൻസി സോജൻ മുതൽ അശ്വതി വരെയുള്ള കായിക പ്രതിഭകളെ നമ്മുക്ക് കിട്ടുന്നതെന്നും ടി എൻ പ്രതാപൻ കൂട്ടിച്ചേർത്തു, ഭാവി കേരളത്തിന്റെ കായിക പ്രതീക്ഷയാണ് അശ്വതി എന്നും ടി എൻ പ്രതാപൻ പറഞ്ഞു .കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,എ എൻ സിദ്ധപ്രസാദ്, വി ഡി സന്ദീപ്, ചക്രപാണി പുളിക്കൽ,സി എസ്സ് മണികണ്ഠൻ, പി സി മണികണ്ഠൻ, സീന ഉണ്ണി ,ഷോല മഹേഷ്, രമ്യ അനിൽ കുമാർ, നിഷ ഉണ്ണികൃഷ്ണൻ, എ വി ബാബു, സിന്ധു സിദ്ധപ്രസാദ്,പി സി ജയപാലൻ, എന്നിവർ പങ്കെടുത്തു



