വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം
നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബാലസഭ ലൈബ്രറി ഉദ്ഘാടനവും ഓക്സലറി ഗ്രൂപ്പ് രൂപീകരണ ഉദ്ഘാടനവും എം പി ടി എൻ പ്രതാപൻ നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു .ബ്ലോക്ക് മെമ്പർ ജൂബി പ്രദീപ്. പഞ്ചായത്തംഗങ്ങളായ കെ.ആർ ദാസൻ പി വി സെന്തിൽ കുമാർ . റസീന ഖാലിദ്. നിഖിത രാധാകൃഷ്ണൻ സി എസ് മണി കണ്ഠൻ ശ്രീദേവി മാധവൻ . ഗ്രീഷ്മ സുഖിലേഷ് . ഐഷാബി അബ്ദുൾ ജബ്ബാർ ആസൂത്രണ സമിതി വൈസ് ചെയർമാൻ എ എൻ സിദ്ധപ്രസാദ് പഞ്ചായത്ത് സെക്രട്ടറി എം.ജി സന്തോഷ് കുമാർ മെമ്പർ സെക്രട്ടറി റസീന അലി എന്നിവർ പങ്കെടുത്തു സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ് സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ ഹേമ പ്രേമൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ബാലസഭ ലൈബ്രറിയിലേയ്ക്ക് എം പി യ്ക്ക് ലഭിച്ച നൂറോളം പുസ്തകങ്ങൾ കൈമാറി
