ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ സമാപനസമ്മേളനവും ആട്ടം കലാ സമിതിയുടെയും ചെമ്മീൻ ബാന്റിന്റെയും സംഗീത വിരുന്നിന്റെയും ഉദ്ഘാടനവും,റീൽസ് വിജയികൾക്കുള്ള സമ്മാനദാനവും, സ്നേഹാദരവും ഐ സി എൽ ഫിൻകോർപ്പ് ചെയർമാൻ അഡ്വ കെ ജി അനിൽകുമാർ നിർവഹിച്ചു.നിർധനരായ കുട്ടികൾക്ക് എല്ലാ വിധത്തിലും പഠനസഹായം ജനകീയ സൗഹൃദവേദിയിലൂടെ നൽകുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ കെ ജി അനിൽകുമാർ പറഞ്ഞു.ചടങ്ങിൽ ശോഭ സുബിൻ അധ്യക്ഷനായി. ഷൈൻ നെടിയിരിപ്പിൽ, മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, സുജിന്ദ് പുല്ലാട്ട്, അജ്മൽ ഷെരിഫ്, പ്രജീഷ് കൊല്ലാറ, സുമേഷ് പാനാട്ടിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പി. ഡി ലോഹിതാക്ഷൻ ചടങ്ങിന് നന്ദി രേഖപെടുത്തി.ഹരിതം ഗ്രൂപ്പ് ചെയർമാൻ ഹരിദാസ് പാപ്പുള്ളി ബീച്ച് ഫെസ്റ്റ് കൊടി ഇറക്കിയതോടു കൂടി 12 ദിവസം നീണ്ടു നിന്ന ഹൈറിച് കഴിമ്പ്രം ബീച്ച് ഫെസ്റ്റിനു പരിസമാപ്തിയായി.