തൃപ്രയാർ Tsga സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന.സ്പോർട്സ് കൗൺസിൽ അംഗീകൃത 46 ആമത് തൃശ്ശൂർ ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിന് തുടക്കമായി

November 1, 2 തിയ്യതികളിൽ തൃപ്രയാർ Tsga സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന
സ്പോർട്സ് കൗൺസിൽ അംഗീകൃത 46 ആമത് തൃശ്ശൂർ ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിന് തുടക്കമായി
ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ല കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി സെൻസി ആര്യ സുരേന്ദ്രൻ സ്വാഗതം പറഞ്ഞ് ജില്ലാ കരാത്തെ അസോസിയേഷൻ ആക്ടിംഗ് പ്രസിഡണ്ട് സെൻസി സിജി സിപി അധ്യക്ഷപദവി അലങ്കരിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട വലപ്പാട് SHO ശ്രീ അനിൽകുമാർ സാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു ,സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മെമ്പർ ശ്രീ കെ ആർ സാംബ ശിവൻ മുഖ്യാതിഥിയായി.മത്സരത്തിൻ്റെ നിരീക്ഷകൻ ആയി തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ശ്രീ അഖിൽ അനിരുദ്ധൻപങ്കെടുത്തു .67-മത് സംസ്ഥാന സ്കൂൾ കായികമേളയിൽ കരാത്തെയിൽ മെഡൽ നേടി നമ്മുടെ നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളെയും കോച്ചുസിനെയും തൃശ്ശൂർ ജില്ലാ കരാത്തെ അസോസിയേഷൻ്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട വലപ്പാട് എസ് എച്ച് ഒ അനിൽകുമാർ സാർ ആദരിച്ചു.വേദിയിൽ Tsga സെക്രട്ടറി ശ്രീ അജിത്ത്കുമാർ,ട്രഷറർ ശ്രീ ദില്ലി രത്നം,എക്സിക്യൂട്ടീവ് മെമ്പർ ഷക്കീർ ഹുസൈൻ, ആർ സി സെക്രട്ടറി സെൻസി നൗഫൽ,ചീഫ് ഫെറിമാരായ സെൻസി മുഹമ്മദ് ഷാഫി, സെൻസി രാധേഷ് കൃഷ്ണ, സെൻസി സുനിൽ പി.വി സെൻസി ജംഷിദ് ആർ എം എന്നിവർ സന്നിദ്ധരായി.ജില്ലാ കരാത്തെ അസോസിയേഷൻ Join സെക്രട്ടറി സെൻസി മുകേഷ് ആശംസകൾ അർപ്പിച്ച് ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ കരാത്തെ അസോസിയേഷൻ ട്രഷറർ സെൻസി ശിവജി കെ. ജി നന്ദി പ്രകാശിപ്പിച്ചു



