ശ്രീരാമ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, തൃപ്രയാറിന്റെ പൂർവ അധ്യാപക – അനധ്യാപക – വിദ്യാർത്ഥി സംഗമം ” ഓർമ്മ 2023″
ശ്രീരാമ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, തൃപ്രയാറിന്റെ പൂർവ അധ്യാപക – അനധ്യാപക – വിദ്യാർത്ഥി സംഗമം ” ഓർമ്മ 2023″ ഏപ്രിൽ 29 ആം തിയതി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വച്ചു സംഘടിപിക്കപ്പെട്ടു. പോളിടെക്നിക്കിന്ടെ വികസനത്തിൽ പൂർവ വിദ്യാർത്ഥികൾ സ്തുത്യർഹമായ പങ്ക് വഹിക്കുന്നുണ്ട്. ഓർമയുടെ ഉദ്ഘാടനം പോളിടെക്നിക്കിന്ടെ ആദ്യ ബാച്ച് ആയ 1958 ഇൽ പഠിച്ച ശ്രീ ഇ കെ ഗോപി നിർവഹിച്ചു. അദ്ദേഹം ISRO യിൽ SF എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ച വ്യക്തി ആണ്. ചടങ്ങിനു കോളേജ് പ്രിൻസിപ്പൽ ശ്രീ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ശ്രീ പവിത്രൻ ഇയ്യാനി സ്വാഗതവും, ശ്രീ ശ്രീനിവാസൻ നന്ദിയും പറഞ്ഞു. ചടങ്ങിനു സി എൽ ജോണി, സി എം ഡി നമ്പൂടിരിപാട്, എം മാധവൻ, സി എസ് ചന്ദ്രകാന്ത, എം കുമാരൻ, എൻ എ ചന്ദ്രകുമാർ, കെ എസ് ജെസ്ബിൻ എന്നിവർ ആശംസകൾ നേർന്നു. 1968, 1969, 1970 എന്നീ വർഷങ്ങളിൽ ശ്രീരാമയിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. 1965 ചൈന യുദ്ധം, 1971 പാക്കിസ്ഥാൻ യുദ്ധം എന്നിവയിൽ പോരാടിയ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. കേണൽ റപ്പായി 2021-22 വർഷം ഉന്നത വിജയം കരസ്ഥമാക്കിയ
അഞ്ചോ ആന്റണി പീറ്ററിന് പുരസ്കാരം നൽകി. ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ അബ്ദുൽ നാസറിന് ആദരവ് നൽകി. ചടങ്ങിൽ സംസ്ഥാന പോളിടെക്നിക് കലോത്സവത്തിൽ ജേതാക്കളായ ശ്രീരാമയുടെ കലാ പ്രതിഭകളെ അനുമോദിച്ചു. ചടങ്ങിന് ശേഷം പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.