ഗ്രാമ വാർത്ത.

എസ്എൻഡിപി യോഗം നാട്ടിക യൂണിയനിൽ ശ്രീനാരായണ സംഗമവും സ്നേഹാദരവും

*എസ്എൻഡിപി യോഗം നാട്ടിക യൂണിയനിൽ ശ്രീനാരായണ സംഗമവും സ്നേഹാദരവും

  • ‘ എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ ശ്രീനാരായണ സംഗമവും സ്നേഹാദരവും നടത്തി. നാട്ടിക ശ്രീനാരായണ ഹാളിൽ ആയിരങ്ങൾ പങ്കെടുത്ത ശ്രീനാരായണ സംഗമം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി
    ശ്രീ വെള്ളാപ്പള്ളി നടേശൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അനുകാലിക സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഒരു നേർചിത്രം യോഗം ജനറൽ സെക്രട്ടറി പ്രവർത്തകർക്കു മുമ്പിൽ അവതരിപ്പിച്ചു .
    ഈഴവാദി പിന്നോക്ക ജനവിഭാഗങ്ങൾ കേരളത്തിൽ എല്ലാ മേഖലയിലും പിന്തള്ളപ്പെടുകയാണെന്നും ജനാധിപത്യം വാർത്തകളിൽ മാത്രമുള്ളുവെന്നും മതാധിപത്യമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ജനറൽ സെക്രട്ടറി സൂചിപ്പിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം കേരളത്തെ ഹൈജാക്ക് ചെയ്ത് ന്യൂനപക്ഷ സമുദായ വിഭാഗങ്ങൾ അർഹിക്കുന്നതിലേറെ സമ്മർദ്ദ തന്ത്രങ്ങളിലൂടെ നേടുകയാണെന്നും അർഹതപ്പെട്ട
    അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഈ കാലയളവിൽ സമുദായിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പ്രസക്തി അദ്ദേഹം ഊന്നി പറഞ്ഞു.

എസ്എൻഡിപി യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയായും, എസ് എൻ ട്രസ്റ്റിന്റെ സെക്രട്ടറിയായും
30 വർഷകാലമായി കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ ഗതി വിധികളെ നിയന്ത്രിക്കുന്ന അച്ചുതണ്ടായി മാറി അടിച്ചമർത്തപ്പെട്ടവന്റെ നാവായും ഈഴവന്റെ ജീവിതത്തിന് അന്തസ്സിന്റെയും അഭിമാനത്തിന്റെയും നേർവഴികൾ കാണിച്ച ശ്രീ.വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിന്റെ അമരക്കാരനായി മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മുഹൂർത്തത്തിൽ സംഗമ വേദിയിൽ വെച്ച് ഉചിതമായ സ്നേഹാദരവ് നൽകി.യൂണിയൻ അതിർത്തിയിലെ 40 ശാഖകളിലെ പ്രസിഡണ്ട് മാരും, സെക്രട്ടറിമാരും ഷാളുകളും, ഉപഹാരങ്ങളും നൽകി
യോഗം ജനറൽ സെക്രട്ടറിയെ ആദരിച്ചു.
ഡർമറ്റോളജിയിൽ എംഡി പരീക്ഷയിൽ ഫസ്റ്റ് റാങ്ക് നേടി വിജയിച്ച
കുമാരി.പൂജ തഷ്ണാത്തിനെ യൂണിയൻ മൊമെന്റോ നൽകി ആദരിച്ചു.യൂണിയൻ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ തക്ഷണാത്തിന്റെയും ദീപ ഉണ്ണികൃഷ്ണന്റെയും മകളാണ് ഡോക്ടർ പൂജ’
യൂണിയൻ പ്രസിഡണ്ട്
ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറിമോഹനൻ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു .

യോഗം ബോർഡ് മെമ്പർമാരായ ജയന്തൻ പുത്തൂർ,
പ്രകാശ് കടവിൽ . യൂണിയൻ കൗൺസിലർമാരായ നരേന്ദ്രൻ തയ്യിൽ, ഗണേശൻ സി എസ് , ദീപൻ മാസ്റ്റർ, നാരായണദാസ് കെജി ,
ബിനോയി പാണപറമ്പിൽ, സുഹാസ് ചെമ്പി പറമ്പിൽ, സലി തഷ്ണാത്ത്, പ്രചോദ് പി എസ്, വനിതാ സംഘം നേതാക്കളായ ബിന്ദു മനോജ്,
ശ്രീജ ടീച്ചർ .
യൂത്ത് യൂവ്മെൻ്റ് ഭാരവാഹികളായ പ്രഭാശങ്കർ വി പി , അദ്വൈത് വൈനപ്പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി യൂണിയൻ വൈസ് പ്രസിഡണ്ട് സുദീപ് മാസ്റ്റർ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close