സത്യമേവ ജയതേ സത്യാഗ്രഹം നടത്തി
സത്യമേവ ജയതേ
സത്യാഗ്രഹം നടത്തി
പെരിങ്ങോട്ടുകര : താന്ന്യം നോർത്ത് – സൗത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സംഘപരിവാർ ഭരണ ദീകരതെക്കെതിരെയും ,കേന്ദ്ര- കേരള സർക്കാരുകളുടെ ജന വിരുദ്ധനയങ്ങൾക്കെതിരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം സത്യാഗ്രഹം നടത്തി .രാവിലെ 10 മണിക്കാരംഭിച്ച സത്യാഗ്രഹത്തിൽ നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ചു .ഡി സി സി ജനറൽ സെക്രട്ടറി എൻ എസ് അയൂബ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സൗത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.എൻ.വേണുഗോപാൽ ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വി.കെ. പ്രദീപ് ,ഷൈൻ നാട്ടിക ,കോൺഗ്രസ് നേതാക്കളായ ഹബീബുള്ള ,വി കെ.സുശീലൻ ,ഉമ്മർ പഴുവിൽ ,എം കെ ചന്ദ്രൻ, സിദ്ധിഖ് കറപ്പം വീട്ടിൽ ,കിരൺ തോമസ് ,രാമൻ നമ്പൂതിരി ,എന്നിവർ പ്രസംഗിച്ചു . നേതാക്കളായ ഇ.എം.ബഷീർ ,സി .ടി ജോസ് ,ടി.എ. ഫാറൂഖ്, ഷാഹിർ വലിയകത്ത് , സിദ്ദിഖ് കൊളത്തേക്കാട്ട് ,പ്രമോദ് കണിമംഗലത്ത് ,ബെന്നി തട്ടിൽ ,ഉഷ ഉണ്ണികൃഷ്ണൻ ,റിജു കണക്കന്തറ ,സുഷമ ശ്യാമൾദാസ്, ഗ്രീന പ്രേമൻ ,പി .വി .രാംദാസ് ,സഗീർ അലി എന്നിവർ നേതൃത്വം നൽകി