ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.

തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം, തളിക്കുളം ഗ്രാമപ്പഞ്ചായത്ത്, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ പരിപാടിയായ മിഷൻ ഇന്ദ്രധനുഷ് പ്രോഗ്രാമിന്റെ പ്രചരണത്തിന്റെ ഭാഗമായി തളിക്കുളം ഹൈസ്‌കൂളിൽ വേലൂർ ജീവജ്വാല അക്കാദമി ഓഫ് ആർട്സിന്റെ ബോധവൽകരണ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.തളിക്കുളം ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.വി.ഫാത്തിമ ടീച്ചർ ഉദ്ഘാടനം ചെയ്തു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി.ഹനീഷ്കുമാർ അധ്യക്ഷത വഹിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ. ജിതിൻ സ്വാഗതം പറഞ്ഞു.ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഇ. എം.മായ നന്ദി രേഖപ്പെടുത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം.വിദ്യാസാഗർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സി.ഐ. സീനത്ത് ബീവി,എം.എൽ.എസ്.പി നേഴ്സ് കെ.പി.ഹിമ,ജീവ ജ്വാല പ്രോഗ്രാം കോ ഓർഡിനേറ്റർ ബിഞ്ചു ജേക്കബ്, അദ്ധ്യാപകരായ കെ.ജെ. പ്രേംകുമാർ, കെ.എൽ.മനോഹിത്, കെ.കെ.ജോളി, സി.കെ.സന്തോഷ്,ഇ. എസ്.ശ്രീരേഖ എന്നിവർ പ്രസംഗിച്ചു.