ഗ്രാമ വാർത്ത.

ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പതിനേഴാം വാർഷിക സമ്മേളനം വലപ്പാട് ചന്തപ്പടി കെ.സി.വാസു മെമ്മോറിയൽ ഹാളിൽ വെച്ച് നടന്നു

ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് പതിനേഴാം വാർഷിക സമ്മേളനം.

തൃപ്രയാർ: ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പതിനേഴാം വാർഷിക സമ്മേളനം വലപ്പാട് ചന്തപ്പടി കെ.സി.വാസു മെമ്മോറിയൽ ഹാളിൽ വെച്ച് നടന്നു.തൃപ്രയാർ ബ്രാഞ്ച് പ്രസിഡന്റ് ശ്രീമതി.പി.വിനു അധ്യക്ഷത വഹിച്ചു. ആക്ട്സ് വർക്കിങ്ങ് പ്രസിഡന്റും ബഹു.തൃശൂർ കോർപ്പറേഷൻ മേയറുമായ ശ്രീ.എം.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത വ്യക്തികളെയും കുട്ടിവളണ്ടിയർമാരെയും ആദരിക്കലും പുതിയ മെമ്പർമാർക്ക് മെമ്പർഷിപ്പ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു. രക്ഷാധികാരി ശ്രീ.ടി.കെ. ഷൺമുഖൻ, ആൻസി സോജൻ, നസീമ, കെ.മല്ലിക ദേവൻ,സന്തോഷ് കാളകൊടുവത്ത്, രാഹുൽ.വി.എം എന്നിവരെയാണ് ആദരിച്ചത്.ബ്രാഞ്ച് സെക്രട്ടി സന്തോഷ് മാടക്കായി റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ പ്രേമലാൽ വലപ്പാട് പ്രമേയം അവതരിപ്പിച്ചു , തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്,തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിത്ത് വി.ആർ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ആക്ട്സ് ജില്ലാ സെക്രട്ടറിയും തൃപ്രയാർ ബ്രാഞ്ച് രക്ഷാധികാരിയുമായ സുനിൽ പാറമ്പിൽ, ജില്ല കൺവീനർ ജനീഫർ വി എ ,തൃപ്രയാർ പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത്, വലപ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി ചാലിശ്ശേരി, ആക്ട്സ് ജില്ലാ പ്രതിനിധി ബഷീർ എം.കെ ,ജോ : കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോ : സെക്രട്ടറി അഭയ് തൃപ്രയാർ, പതിനേഴു ബ്രാഞ്ചുകളിൽ നിന്നും വന്ന പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുത്ത് 10 പേർക്ക് തൃപ്രയാർ കൊമ്പൻസ് ഇലട്രോണിക്സ് സർപ്രെയ്സ് ഗിഫ്റ്റ് നൽകി. പേരുപറയാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ആംബുലൻസിന് നൽകിയ ഹോൺ ബ്ലോക്ക് പ്രസിഡന്റ് കെ.സി പ്രസാദിൽ നിന്നും പി. വിനും സന്തോഷ് മാടക്കായിയും ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് കെ.ആർ വാസൻ ചടങ്ങിന് സ്വാഗതവും ജോ: സെക്രട്ടറി എം.എസ് സജീഷ് നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close