തളിക്കുളം:ദേശിയ പാത പുഴയോര പ്രാദേശത്തെ ജനങ്ങളുടെ ആശങ്ക നേരിട്ടറിയാൻ തൃശൂർ പാർലമെന്റ് മെമ്പർ ടി എൻ പ്രതാപൻ എം പി
തളിക്കുളം:ദേശിയ പാത പുഴയോര പ്രാദേശത്തെ ജനങ്ങളുടെ ആശങ്ക നേരിട്ടറിയാൻ
തൃശൂർ പാർലമെന്റ് മെമ്പർ ടി എൻ പ്രതാപൻ എം പി യുടെ നേതൃത്വത്തിൽ
ദേശിയപാത ഉദ്യോഗസ്ഥരും
കരാർ എടുത്ത കമ്പനിയുടെ പ്രതിനിധികളും
ജനപ്രതിനിധികളും
സ്ഥലം സന്ദർശിക്കുകയും
ജനങ്ങളുടെ ഹിയറിങ്ങും നടത്തി.
നിരവധി നിർദ്ദേശങ്ങൾ
ബൈപാസ് റോഡിന് സമീപം താമസിക്കുന്നവർ പങ്ക് വെച്ചു.
ജനങ്ങൾ അവശ്യപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി
പുതിയൊരു എസ്റ്റിമേറ്റ് തയ്യാറാക്കി
വീണ്ടും ഉന്നത തല യോഗം വിളിച്ചു കൂട്ടി
നിങ്ങളുടെ ആവശ്യങ്ങൾ നടപ്പിൽ വരുത്തുമെന്ന്
ടി എൻ പ്രതാപൻ എം പി ഉറപ്പ് നൽകി. തളിക്കുളം പഞ്ചായത്ത്
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, പഞ്ചായത്ത് അംഗങ്ങളായ വിനയ പ്രസാദ്, സുമന ജോഷി, ഷൈജ കിഷോർ, തുടങ്ങിയ ജനപ്രതിനിധികളും പൊതു സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും
സ്ഥലം സന്ദർശിക്കാൻ ഉണ്ടായിരുന്നു.