ഗ്രാമ വാർത്ത.

നാളികേര സംഭരണം കാര്യക്ഷമമാക്കുക, ആസിയൻ കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക, സംഭരിച്ച നാളികേരത്തിന് വില നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ കർഷക പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

നാളികേര സംഭരണം കാര്യക്ഷമമാക്കുക, ആസിയൻ കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക, സംഭരിച്ച നാളികേരത്തിന് വില നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ കർഷക പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മൊയ്‌തീൻ MLA സദസ്സ് ഉദ്ഘാടനം ചെയ്തു. പി. ആർ.വർഗീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി MLA, ജില്ലാ സെക്രട്ടറി എ. എസ്. കുട്ടി, ജില്ലാ ട്രഷറർ ടി. എ. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. എം അവറാച്ചൻ, കെ. വി. സജു, പി. ഐ. സജിത എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം. ബാലാജി, പി. എ. ബാബു, ഗീത ഗോപി, ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം. എൻ. സത്യൻ, ടി. ജി. ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. എ ഹാരിസ്ബാബു സ്വാഗതവും കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി.കെ.ജ്യോതിപ്രകാശ് നന്ദിയും പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close