ഗ്രാമ വാർത്ത.

m p s .എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡു സമർപ്പണം നടത്തി.

എം.പീ.സ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡു സമർപ്പണം നടത്തി. തൃപ്രയാർ : ടി.എൻ. പ്രതാപൻ എം.പി.യുടെ നാട്ടിക നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലേയും ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി. പ്ലസ്ടു 100% വിജയം നേടിയ36 വിദ്യാലയങ്ങളേയും ഫുൾ എ പ്ലസ് / എ വൺ നേടിയ ദി മെമന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. 2001 മുതൽ ജനപ്രതിനിധി ആയതു മുതൽ ടി.എൻ പ്രതാപൻ എം പി വിദ്യാഭ്യാസ അവാർഡുകൾ തുടർച്ചയായി നൽകി വരുന്നു. മുൻ ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ടി.എൻ . പ്രതാപൻ എം.പി. അധ്യക്ഷത വഹിച്ചു. 786 വിദ്വാർത്ഥികൾക്കും നൂറ് ശതമാനം വിജയം നേടിയ 36 സ്കൂളുകൾക്കും അവാർഡുകൾ സമ്മാനിച്ചു. പ്ലസ് ടുവിൽ മുഴുവൻ മാർക്കും നേടിയ സി.ആർ. അഞ്ജനയ്ക്ക് സമ്മാനം നൽകി. തൃശ്ശൂർ പാർലമെന്റ് മണ്ഡലം കോർഡിനേറ്റർമാരായ സി.സി. ശ്രീകുമാർ , എ.എ. ജാഫർ, കെ.എസ്. ദീപൻ, എ. രാംദാസ്, പ്രോഗ്രാം ചെയർമാൻ കെ.എൽ. മനോഹിത് , ജനറൽ കൺവീനർ വി.ഡി. സന്ദീപ്, വർക്കിങ് ചെയർമാൻ സി.ജി.അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടങ്ങിയവർ നേതൃത്വം നൽകി. ടി.എസ്.ജി.എ. സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close