ഗ്രാമ വാർത്ത.

പഴുവും ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം രൂപ കൈമാറി

പഴുവും ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം രൂപ കൈമാറി .
പടിഞ്ഞാട്ടും മുറി ഷഷ്ഠി ആഘോഷ കമ്മിറ്റി .
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന പഴുവം ശ്രീ സുബഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 5 കോടിയോളം രൂപ ചെലവഴിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തി
വരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലേയ്ക്കാണ് പടിഞ്ഞാട്ടും മുറി ദേശം ഷഷ്ഠി ആഘോഷ കമ്മിറ്റി ഒരു ലക്ഷം രൂപകൈമാറിയത്. ആഘോഷ കമ്മിറ്റി സെക്രട്ടറി ടി.എസ് അഭിലാക്ഷ്, പ്രസിഡണ്ട് വിനീഷ് ഇ.കെ, ട്രഷറർ പ്രേമനാഥൻ കുമ്പള പറമ്പിൽ,എന്നിവർ ചേർന്ന് ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എം എൻ സുബഹ്മണ്യന് തുക കൈമാറി. ആഘോഷ കമ്മിറ്റി രക്ഷാധികാരികളായ രിതേഷ് വന്നേരി, സ്മിതേഷ് തണ്ട്യേയ്ക്കൽ
ഉപദേശക
സമിതി പ്രസിഡണ്ട് പി.എ ദേവിദാസ്, ട്രഷറർ ഇ.സി അനിൽ, ഉപദേശക സമിതി അംഗങ്ങൾ, ആഘോഷ കമിറ്റി അംഗങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close