Uncategorized
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഠന ക്ലാസിന് തുടക്കം കുറിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്… എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട വിദ്യാഭ്യാസം തുടരുന്നതിനും നവസാക്ഷരരെ തുടർവിദ്യാഭ്യാസത്തിലൂടെ അറിവിന്റെ പുതിയ ലോകത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി 5 വർഷക്കാലത്തോളം നീണ്ട് നിൽക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (NILP). സാക്ഷരത മിഷന്റെ കീഴിൽ പഞ്ചായത്തിലെ 16 വാർഡുകളിലും തിരഞ്ഞെടുക്കപ്പെട്ട RP മാരെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ സർവേ നടത്തി തുടർപഠനത്തിന് ആഗ്രഹിക്കുന്നവരെ കണ്ടെത്തി ഡിസംബർ 10ന് പരീക്ഷ മികവുത്സവം നല്ല രീതിയിൽ സംഘടിപ്പിക്കാൻ ആണ് തളിക്കുളം പഞ്ചായത്ത് ലക്ഷ്യമിടുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് 121 നമ്പർ അംഗനവാടിയിൽ വച്ച് സംഘടിപ്പിച്ച പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ബ്ലോക്ക് പ്രേരകുമാരായ കെ. പി. ശോഭ, കെ. പി. സീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റിസോഴ്‌സ് പേഴ്സൺ കെ. കെ. അശ്വതി പദ്ധതി വിശദീകരണം നടത്തി. 14 ആം വാർഡ് മെമ്പർ സുമന ജോഷി സ്വാഗതവും തളിക്കുളം സാക്ഷരത പ്രേരക് മിനി എംആർ നന്ദിയും പറഞ്ഞു.
