കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ധീര 2023 – 24 പദ്ധതിക്ക് തുടക്കം കുറിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്.
പെൺകുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന് പെൺകുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ധീര. 10 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള 100 പെൺകുട്ടികൾക്കായി ഡിഫൻസ് ക്ലാസും സൈക്കോളജിക്കൽ ബോധവൽക്കരണ ക്ലാസുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീവിദ്യ . എസ്. മാരാർ പദ്ധതി വിശദീകരണം നടത്തി. GSCPO ജിജി സെൽഫ് ഡിഫെൻസ് ക്ലാസ് എടുത്തു. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. അനിത ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ. ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ. കെ. എസ്,ജില്ല ശിശു സംരക്ഷണ ഓഫീസ് ഉദ്യോഗസ്ഥർ, തളിക്കുളം ഐ സി ഡി എസ് ന് കീഴിലുള്ള സൈക്കോ സോഷ്യൽ കൗൺസിലർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അംഗൻവാടി അധ്യാപകർ, കൗമാര പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം ICDS സൂപ്പർവൈസർ സിനി. കെ. എസ് സ്വാഗതവും തളിക്കുളം ഹൈ സ്കൂൾ കൗൺസിലർ അമ്പിളി നന്ദിയും പറഞ്ഞു.