നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നാഷണൽ ഹൈവേ അധികൃതരും തളിക്കുളം ബൈപ്പാസ് സന്ദർശിച്ചു.
തളിക്കുളം പഞ്ചായത്തും പൊതുജനങ്ങളും വ്യത്യസ്ത വിഷയങ്ങളിൽ മന്ത്രിക്ക് നിവേദനം നൽകി. ആയതിന്റെ അടിസ്ഥാനത്തിൽ ഹൈവേ അധികൃതരുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. നാട്ടിക നിയോജകമണ്ഡലം എംഎൽഎ സി.സി മുകുന്ദൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, തളിക്കുളം വൈസ് പ്രസിഡണ്ട് അനിത ടീച്ചർ, നാട്ടിക വൈസ് പ്രസിഡണ്ട് രജനി ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം മെഹബൂബ്, ബുഷറ അബ്ദുൽ നാസർ, എംകെ ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, വിനയ പ്രസാദ്, സിപിഐഎം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ഏരിയ കമ്മിറ്റി അംഗം കെ ആർ സീത, സിഐടിയു നാട്ടിക ഏരിയ സെക്രട്ടറി ടി എസ് മധുസൂദനൻ, സിപിഐ എം തളിക്കുളം ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. ആർ. വാസു, കെ. ആർ. ഗോകുലൻ, കെ. കെ. രജനി, കെ. എസ്. ബാബു പൊതുജനങ്ങളും പങ്കെടുത്തു