entenadu
-
പ്രാണിജീവിതം (കവിത) ഇലകളിലെ ജലഗോളം സമുദ്രത്തിൽ നിന്നും അളന്നെടുത്ത് ശുദ്ധമാക്കിയ ഒരു തുള്ളിയാണ് പച്ച നിറമുള്ള ഇലകളിൽ പച്ചത്തുള്ളി മഞ്ഞനിറമുള്ളവയിൽ മഞ്ഞത്തുള്ളി കാട്ടുതേനീച്ചകൾക്ക് വസന്തത്തിന്റെ ദർപ്പണം ഉറുമ്പുകൾക്ക് മുഖം നോക്കുവാൻ കണ്ണാടി പക്ഷികൾക്ക് ദാഹജലം ഓരോ മഞ്ഞുകാലവും വന്നു പോകുമ്പോൾ ഞാനീ ജാലകത്തിലൂടെ ജലഗോളങ്ങളെ നോക്കിയിരിക്കുന്നു എപ്പോഴോ വറ്റിപ്പോകുന്നൂ സൗന്ദര്യം എപ്പോഴോ ഇല്ലാതാകുന്നൂ ദലങ്ങളിലെ സമുദ്രം ഇലകളിൽ വീണു മരിച്ച ഉറുബിന്റെപ്രേതത്തെ ചുമന്ന് ഘോഷയാത്ര പോകുന്നൂ പ്രാണിജീവിതം എഴുതിയത് – ജയരാജ് മറവൂർ
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം തന്ത്രി പഴങ്ങാ പറമ്പിൽ ഉണ്ണികൃഷ്ണൻ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ശ്രീഹരി വാസുദേവൻ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ ധർമ്മപാലൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് മാരായ മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, ജോ : സെക്രട്ടറിമാരായ രാജൻ കാരയിൽ, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരുവാതിരക്കളി നടന്നു. അത്താഴപൂജ ശ്രീ ദൂതബലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടന്നു..
Read More » -
ഗ്രാമ വാർത്ത.
കേക്ക് മുറിച്ചും.മധുരം വിളമ്പിയും കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു.
തൃപ്രയാർ – ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139ആം ജന്മദിത്തോട് അനുബന്ധിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക…
Read More » -
ഗ്രാമ വാർത്ത.
തൃശൂർ: തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്കായി മിനി പൂരം സംഘടിപ്പിക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലെത്തുന്നത്. അന്ന് നടക്കുന്ന റോഡ് ഷോയ്ക്കിടെ മിനി പൂരം സംഘടിപ്പിക്കാനാണ് പാറമേക്കാവ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി സുരക്ഷാ അനുമതി തേടിയിരിക്കുകയാണ് ദേവസ്വം അധികൃതർ. 15 ആനകളെ അണിനിരത്തിയാണ് ചെറുപൂരം സംഘടിപ്പിക്കുക.
നിലവിൽ പൂരം തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കത്തിൽ കേന്ദ്ര സർക്കാർ തൃശൂർ പൂരത്തിനൊപ്പമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾ.ആരംഭിച്ചു.
. നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾആരംഭിച്ചു. നാട്ടിക S N കോളേജ് NSS വളണ്ടിയർ മാരുടെ നേതൃത്വത്തിൽ, രാമക്കുളം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നാട്ടിക രാമൻകുളം…
Read More » -
ഗ്രാമ വാർത്ത.
*ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികന് ദാരുണാന്ത്യം* ചേറ്റുവ : ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റോഡരികിൽ നിന്നിരുന്ന ബൈക്ക് യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു. പാവറട്ടി വേണമാവനാട് സ്വദേശി മമ്മസ്രായില്ലത്ത് സെയ്തു മകൻ അബൂബക്കർ (52) ആണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ചേറ്റുവ എം ഇ എസ് ആശുപത്രിക്ക് സമീപം ദേശീയപാതയിലാണ് അപകടം. ചാവക്കാട് ഭാഗത്ത് നിന്നും വന്നിരുന്ന കാർ എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാനായി ടാങ്കർ ലോറി ഇടതു വശത്തേക്ക് ഒടിച്ചെങ്കിലും നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിന്നിരുന്ന അബൂബക്കറിനെ ഇടിക്കുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ടാങ്കർ ലോറിയിൽ ഇടിച്ച കാർ ഇടിയുടെ ആഘാതത്തിൽ എതിർദിശയിലേക്ക് തിരിയുകയും പുറകിൽ നിന്ന് വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. സാരമല്ലാത്ത പരുക്കുകളോടെ തൊട്ടടുത്ത എം ഇ എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
Read More » -
ഗ്രാമ വാർത്ത.
മതിലകം സ്വദേശിയായ മാധ്യമ പ്രവർത്തകൻ സുബിൻ കണ്ണദാസിന് ദേശീയ അവാർഡ്
തൃശൂർ : മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്കുള്ള പതിനഞ്ചാമത് ഭരത് പി ജെ ആന്റണി സ്മാരക ദേശീയ അവാർഡ് മതിലകം സ്വദേശി സുബിൻ കണ്ണദാസ് സംവിധാനം നിർവഹിച്ച പാരമ്പര്യത്തിലൂന്നിയ…
Read More » -
സാഹിത്യം-കലാ-കായികം
പ്രണയവും, മൗനവും ✍️🖤 വരികളിൽ പ്രണയം നിറക്കുന്നതിൽ അയാൾക്കു അവളോട് പുച്ഛം. വരികളിലെ പ്രണയതിന് അവളുടെ മരണം വരെ “ഒരു പ്രാണൻ ഉണ്ടെന്ന് മനസിലാക്കിയവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി…. വരികളിലെ കാമുകനെ പ്രണയിച്ചു കൊണ്ടൊരു കാമുകി……അവൾക്കു മാത്രം അറിയുന്നൊരാൾ അകലങ്ങളിൽ അവളുടെ വരികൾക്കായ് കാത്തിരിക്കുന്നു…. “നിനക്ക് നന്ദി, നിന്റെ മൗനത്തിന്, മൗനം കൊണ്ട് മിണ്ടാൻ പഠിപ്പിച്ചതിന്”……❤️🖤 Saliba ✍️
Read More » -
ഗ്രാമ വാർത്ത.
ശ്രദ്ധിക്കുക
തൃശൂർ നഗരത്തിൽ നാളെ (27.12.2023) ഗതാഗത നിയന്ത്രണം തൃശൂർ നഗരത്തിൽ നാളെ (27.12.2023) നടക്കുന്ന ബോൺ നത്താലെ, വടക്കുന്നാഥ ക്ഷേത്രത്തിലെ ആതിരോത്സവം പരിപാടികളുടെ ഭാഗമായി സ്വരാജ് റൌണ്ടിലും…
Read More » - ഗ്രാമ വാർത്ത.