entenadu
-
ഗ്രാമ വാർത്ത.
അംഗുലീയാങ്കം” കൂത്തിന് സമാപനം.
തൃപ്രയാർ : ശ്രീരാമക്ഷേത്രത്തിൽ മണ്ഡലമാസാചരണത്തിന്റെ ഭാഗമായി ആരംഭിച്ച അംഗുലീയാങ്കം കൂത്തിന് സമാപനമായി ശക്തിഭദ്ര കവിയുടെ “ആശ്ചര്യചൂഢാമണി” എന്ന സംസ്കൃത നാടകത്തിലെ ഏഴാമങ്കമാണ് ” അംഗുലീയാങ്കം” കൂത്തിന് സമാപനം…
Read More » -
ഗ്രാമ വാർത്ത.
പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് 11 മത് ദക്ഷിണാമൂർത്തി സംഗീത നൃത്തോത്സവത്തോടനുബന്ധിച്ച്.കൃഷ്ണാക്ഷി കശ്യപാണ് വേദിയിൽ സത്രിയ നൃത്തം
പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് 11 മത് ദക്ഷിണാമൂർത്തി സംഗീത നൃത്തോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ പാലക്കാട് വികാസ് കൃഷ്ണൻ പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിച്ചു. ശ്രീലക്ഷ്മി കല്ലാറ്റിന്റെ സംഗിതാർച്ചനയും നടന്നു.…
Read More » -
ഗ്രാമ വാർത്ത.
ജനങ്ങൾ ഹൃദയത്തിലേറ്റി നാട്ടികയിലെ നവകേരള സദസ്സ്
നവകേരള സൃഷ്ടിയുടെ ഹൃദയതാളം നെഞ്ചേറ്റി നാട്ടിക മണ്ഡലം നവകേരള സദസ്സ്. പരാതികളും അപേക്ഷകളുമായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കാണാൻ വൻ ജനകൂട്ടം ഒഴുകിയെത്തി. തിങ്ങിനിറഞ്ഞ ജനാവലി ജനകീയ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക മണ്ഡലത്തിൽ നടക്കുന്ന . നവകേരള
സദസ്സിന്റെ ഭാഗമായി..മരണ വീട്ടിൽ പോലിസ് അതിക്രമിച്ചു കയറി കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു…തൃപ്രയാർ :- നാട്ടിക ബ്ലോക്ക് സെക്രട്ടറിയും തളിക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ എം മെഹബൂബിൻ്റെ പിതാവ് മരണപ്പെട്ട ചടങ്ങ് നടക്കുന്ന വീട്ടിൽ നിന്നും…
Read More » -
ഗ്രാമ വാർത്ത.
നവ കേരള സദസുമായി ബന്ധപ്പെട്ട് നാട്ടിക നിയോജന മണ്ഡലത്തിൽ വെച്ച് നടത്തിയ പോഷകാഹാര പ്രദർശന മേളയിൽ തളിക്കുളം ഐസിഡിഎസ് പ്രോജക്ട് സിഡിപി യോ ശ്രീമതി ശുഭാ നാരായണൻ സ്വാഗതം പ്രസംഗം നടത്തി, ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം.ആർ ദിനേശൻ അവർകൾ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ഉദ്ഘാടന കർമ്മം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സി പ്രസാദ് അവർകൾ നിർവഹിച്ചു കൂടാതെ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജൂബി പ്രദീപ്, തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് പി.ഐ സജിത , നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു, പഞ്ചായത്ത് മെമ്പേഴ്സ്, ഐ സി ഡി എസ് സൂപ്പർവൈസേഴ്സ് സ്കൂൾ കൗൺസിലർസ് ഐ സി ഡി എ സ് ഓഫീസ് ജീവനക്കാർ അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് എന്നവർ പങ്കെടുത്തു കൂടാതെ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ തദ്ദേശവാസികളും , വിവിധ ഓഫീസ് ജീവനക്കാരും പങ്കെടുത്തിരുന്നു
Read More » -
ഗ്രാമ വാർത്ത.
നവ കേരള സദസുമായി ബന്ധപ്പെട്ട നാട്ടിക നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട നാട്ടിക തളിക്കുളം വലപ്പാട് പഞ്ചായത്തുകളിലെ അംഗനവാടി പ്രവർത്തകരും ഐ സി ഡി എസ് ജീവനക്കാരുംഉൾപ്പെട്ട നടത്തിയ ഘോഷയാത്രയിൽ സിഡിപി യോ ശ്രീമതി ശുഭനാരായണൻ സ്വാഗതം പ്രസംഗം നടത്തി ബഹുമാനപ്പെട്ട നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിനേശ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ ത ളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ അവർകൾ അധ്യക്ഷത വഹിച്ചു പ്രസ്തുത ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു, തളിക്കുളം ബ്ലോക്ക് ഏരിയ മെമ്പർ ജൂബി പ്രദീപ് എന്നി വരും, പങ്കെടുത്തു, കൂടാതെ നാട്ടിക വലപ്പാട് തളിക്കുളം പഞ്ചായത്തുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗൻവാടി വർക്കേഴ്സ്, ഹെൽപ്പേഴ്സ് സൂപ്പർവൈസസ് സ്കൂൾ കൗൺസിൽ ഓഫീസ് ജീവനക്കാർ , പഞ്ചായത്ത് മെമ്പേഴ്സ് എന്നിവരും പങ്കെടുത്തു
Read More » - ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
വാദ്യകല ആസ്വാദകസമിതിയുടെ ശ്രീരാമ പാദ സുവർണ മുദ്ര തിമിലവാദ്യകല വിദ്വാൻ കുനിശ്ശേരി അനിയൻമാരാർക്ക്.
തൃപ്രയാർ :ഏകാദശിയോടനുബന്ധിച്ച് വാദ്യകല ആസ്വാദകസമിതിയുടെ ശ്രീരാമ പാദ സുവർണ മുദ്ര തിമിലവാദ്യകല വിദ്വാൻ കുനിശ്ശേരി അനിയൻമാരാർക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാദ്യോപാസനയിൽ നിറസാന്നിദ്ധ്യമായിരുന്ന അകാലത്തിൽ വിട്ടുപിരിഞ്ഞ, ഇലത്താളകലാകാരൻ…
Read More » -
ഗ്രാമ വാർത്ത.
വനിതകളുടെ കൂട്ടായ്മയിൽ മോട്ടോർ റാലി സംഘടിപ്പിച്ചു..
നാട്ടിക നിയോജകമണ്ഡലം നവ കേരള സദസ്സുമായി ബന്ധപ്പെട്ട് നാട്ടിക തളിക്കുളം വലപ്പാട് പഞ്ചായത്തുകളിലെ വനിതകളുടെ കൂട്ടായ്മയിൽ മോട്ടോർ റാലി സംഘടിപ്പിച്ചു. തൃപ്രയാർ സെന്ററിൽ നിന്നും ആരംഭിച്ച മോട്ടോർ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക നിയോജകമണ്ഡലം നവകേരള സദസ്സ് ചൊവ്വാഴ്ച . തൃപ്രയാർ ബസ് സ്റ്റാൻറ് പരിസരത്തെ മൈതാനത്ത് വെച്ച് പകൽ 3നാണ് സദസ്സ് സംഘടിപ്പിച്ചിട്ടുള്ളത്. സംരംഭം വിജയകരമാക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സി.സി മുകുന്ദൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2500 ഓളം വളണ്ടിയർമാർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേദിയിലും പരിസരങ്ങളിലുമായുണ്ടാവും. പ്രചാരണത്തിൻറെ ഭാഗമായി ഇന്ന് കൂട്ടയോട്ടവും വനിതകളുടെ മോട്ടോർ വാഹനറാലിയും നടക്കും. ഉച്ചതിരിഞ്ഞ് 3ന് എടമുട്ടം സെൻറർ മുതൽ തളിക്കുളം വരെയാണ് കൂട്ടയോട്ടം. വൈകീട്ട് 4ന് വനിതകളുടെ മോട്ടോർ വാഹനറാലി വേദിയിൽ നിന്നും ഫ്ളാഗ് ഓഫ് ചെയ്യും. ചൊവ്വാഴ്ച രാവിലെ10.30 മുതൽ വേദിക്ക് സമീപം പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കും. 20 കൗണ്ടറുകളാണ് ഇതിനായി എർപ്പെടുത്തിയിട്ടുള്ളത്. വനിതകൾക്കും, ഭിന്നശേഷിക്കാർക്കും, മുതിർന്നവർക്കുമായി പ്രത്യേക കൗണ്ടറുകളുണ്ടാവും. രാവിലെ തൃശ്ശൂരിൽ നടക്കുന്ന പ്രഭാതചർച്ചയിൽ നാട്ടികയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേർ പങ്കെടുക്കുമെന്ന് എംഎൽഎ പറഞ്ഞു. നവകേരള സദസ്സിന് മുൻപായി വേദിയിൽ വിവിധ കലാപിരപാടികൾ അരങ്ങേറും.ഉച്ചക്ക് 2ന് മേളകുലപതി പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന മേളം ഉണ്ടാവും. നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി.എം അഹമ്മദ്, സംഘാടക സമിതി കൺവീനർ ജില്ലാ സപ്ളെ ഓഫീസർ പി.ആർ ജയചന്ദ്രൻ എന്നിവരും എംഎൽഎയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Read More »