ഗ്രാമ വാർത്ത.
-
അവധികാല വോളിബോൾ തൃപ്രയാർ :ഏപ്രിൽ 1 മുതൽ മെയ് 15വരെ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ അവധികാല വോളിബോൾ പരിശീലന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ജേഴ്സിയും t s g a. ചെയർമാൻ ടി എൻ പ്രതാപൻ എംപി വിതരണം ചെയ്തു. സൗജന്യമായി നടത്തിയ ക്യാമ്പിൽ 57 ആൺകുട്ടികളും 24 പെൺകുട്ടികളും പങ്കെടുത്തു. പി.സി. രവി മുഖ്യ പരിശീലകനായിരുന്നു. വൈസ് ചെയർമാൻ പി.കെ സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ജി അജിത് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ടി. യു സുഭാഷ് ചന്ദ്രൻ, ടി. എം നൗഷാദ്, ടി. ആർ ദില്ലി രത്നം, എം. സി സക്കീർ ഹുസൈൻ, സി. കെ പാറൻ കുട്ടി, എൻ. ആർ. സുഭാഷ്, എ. എസ് രാജേഷ്, വോളിബോൾ താരം ഷിറാസ് അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
Read More » -
ട്രേഡ് & സര്‍വ്വീസ് ഗ്രൂപ്പ് നാലാം വാര്‍ഷികം ആഘോഷിച്ചു 1460 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ട്രേഡ് & സര്‍വ്വീസ് ഗ്രൂപ്പ് തൃശൂര്‍ ജില്ലയിലെ 25 പഞ്ചായത്തുകളില്‍ വ്യാപിച്ചിരിക്കുന്നു. 106 പേര്‍ക്ക് ഗ്രൂപ്പിലൂടെ രക്തദാതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞു. തൊഴില്‍ അന്വേഷകരായ 15,000 പേര്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ ഇതിനോടകം സാധിച്ചു. ഉറ്റവരെയും വിലപ്പെട്ട വസ്തുക്കളും നഷ്ടപ്പെട്ട 419 അറിയിപ്പുകളില്‍ ഏറിയഭാഗവും തിരിച്ചുകിട്ടാനായി അതിജീവനത്തിന്റെ പാതയില്‍ നമ്മുടെ മനുഷ്യസഹജമായ ദൈനംദിന ആവശ്യങ്ങള്‍ അറിയിക്കാനൊപ്പം നിന്ന നിസ്വാര്‍ത്ഥ സേവനകൂട്ടായ്മയുടെ നാലാമത് വാര്‍ഷികം ആഘോഷിച്ചു. തൃപ്രയാര്‍ എസ്.എന്‍.ഡി.പി. നാട്ടിക യൂണിയന് ഹാളില്‍ നടന്ന യോഗത്തില്‍ പബ്ലിസിറ്റി കണ്‍വീനറും, താന്ന്യം ഗ്രൂപ്പ് അഡ്മിനുമായ സന്തോഷ് കോലോത്ത് അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ക്രിയേറ്റര്‍ സുഖില്ദാസ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ പഞ്ചായത്ത്, കോര്പ്പറേഷന്, മുനിസിപ്പാലിറ്റി ഗ്രൂപ്പ് അഡ്മിന്മാരെ സുഖില്ദാസ് മൊമെന്റോ നല്കി ആദരിച്ചു. ഗിഫ്റ്റ്, മെമെന്റോ, സ്പോണ്സര് എന്നിവ നല്കിയ മിയ കണ്വെന്ഷന് സെന്റര്‍, സാന്ദ്രാസ് ട്രസ്റ്റ് എന്നിവരോടുള്ള കൃതജ്ഞത യോഗത്തില്‍ പ്രത്യേകം അറിയിച്ചു. യോഗത്തില്‍ ഷാനി സുഖില്ദാസ്, ജാബിര്‍, ഗിരീഷ്, ഫസീല, നൗഷാദ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്ററും വലപ്പാട് അഡ്മിനുമായ സജിന്‍ സാന്ദ്ര സ്വാഗതം ആശംസിച്ചു. എം എസ് സജീഷ് നന്ദിയും പ്രകാശിപ്പിച്ചു.
Read More » -
വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വലപ്പാട് ചന്തമൈതാനിയിൽ വെച്ച് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജുള അരുണൻ ശുചീകരണ ക്യാമ്പയിൻ ഉൽഘാടണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ…
Read More » -
ഹെൽത്ത് കാർഡ് വിതരണം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി വാസു മെമ്മോറിയൽ ഹാളിൽ മെയ് 5 ന് നടത്തിയ ക്യാമ്പിലെ ഹെൽത്ത് കാർഡ് വിതരണം ഇന്ന് രാവിലെ 9.30ന് (18/05/2024) *കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ മേഖല പ്രസിഡൻ്റ് ആർ.എ.മുഹമ്മദ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.ഷാജി ചാലിശ്ശേരിക്ക് നൽകി നിർവഹിച്ചു.* യൂത്ത് വിംങ് നാട്ടിക നിയോജക മണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ അരുൺ പി. സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീരജ് ,കൺവീനർ റിഹാസ്, ജിജോ വലപ്പാട്, സുനിൽ തായിസ്, പോൾസൺ, പി.ആർ. പ്രേമൻ, സുനിൽകുമാർ കെ.എസ്, വനിതാവിങ്ങ് വൈസ് പ്രസിഡൻ്റ് സീനത്ത്, ഗ്രീഷ്മ, എന്നിവർ നേതൃത്വം നൽകി.
Read More » -
ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു.. പഴുവിൽ : 2024 മെയ് 17 ന് അർണോസ് പാതിരിയുടെ ജന്മദേശത്തുനിന്നുള്ള ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു. പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ ജർമ്മൻ സംഘത്തിന് സ്വീകരണം നൽകി. ജർമ്മനിയിൽ നിന്നുള്ള ഫാ. തിയോ പോൾ SJ (മുൻ വികാരി ജനറാൾ), ഫാ. കാൾ ന്യൂഫെൽഡ് SJ, ഡോ. റെജിന വൈൽഡ്ഗ്രൂബെർ, ജന ബെര്ഹന്സ്, മാർട്ടിൻ ബോൾസ്, ക്രിസ്റ്റിൻ മുള്ളർ, കേരളത്തിലെ പ്രതിനിധികളായി വെരി. റവ. ഫാ. മാത്യു എലഞ്ഞിപ്പുറം SJ (പ്രൊവിൻഷ്യൽ, കോഴിക്കോട്), ഫാ. സണ്ണി ജോസ് SJ (പ്രൊഫസർ സെൻറ് സേവിയേഴ്സ് കോളേജ് തിരുവനന്തപുരം), ഫാ. ബിനോയ് ജേക്കബ് SJ എന്നിവരുമാണ് സന്ദർശനം നടത്തിയത്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജോൺ ഏർണസ്റ്റ് ഹാൻസിൽഡൻ ജർമ്മനിയിലെ ഓസ്റ്റർ കാപ്ലീൻ എന്ന സ്ഥലത്ത് 1681ൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദികൻ ആകാൻ ജസ്യൂട്ട് സന്യാസസഭയിൽ ചേരുകയും പഠനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സമ്പാളൂർ സെന്റ് പോൾ സെമിനാരിയിലേക്ക് അയക്കുകയും ചെയ്തു. 1706 ൽ അദ്ദേഹം വൈദികനായി. 1712 ൽ വേലൂരിലേക്ക് അദ്ദേഹം വരികയും അവിടെ ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം തന്റെ സമയം വേലൂർ, സമ്പാളൂർ, പാലയൂർ, പഴുവിൽ എന്നിവിടങ്ങളിൽ ചിലവഴിച്ചു. അർണോസ് പാതിരി വേലൂർ താമസമാക്കിയെങ്കിലും കൃതികൾ മിക്കതും പഴുവിൽ പള്ളിയിൽ ഇരുന്നാണ് എഴുതിയിട്ടുള്ളത്. പുത്തൻപാന, ചതുരന്ത്യം, ഉമ്മാടെ വ്യാകുല പ്രബന്ധം, ജനോപർവ്വം, സംസ്കൃത വ്യാകരണം, മലയാള സംസ്കൃത നിഘണ്ടു, മലയാളം പോർച്ചുഗീസ് നിഘണ്ടു മുതലായവ അർണോസ് പാതിരിയുടെ കൃതികളാണ്. മലയാള ഭാഷയ്ക്കും കേരളത്തിനും ലോകത്തിനും ഒട്ടനവധി സംഭാവന നൽകിയ അദ്ദേഹം 51-ാം വയസ്സിൽ, 1732 മാർച്ച് 20ന് പഴുവിൽ വച്ച് മരണപ്പെട്ടു.
Read More » -
*വഴിയിൽ നിന്നു കിട്ടിയ പഴ്സ് ഉടമക്കു കൈമാറി മാതൃകയായി* പുത്തൻപീടിക : ഷോർട്ട് ഫിലിം വർക്കു കഴിഞ്ഞ് അന്തിക്കാട് നിന്ന് പുത്തൻപീടികയിലേക്ക് വരുന്നതിനിടയിൽ കെ.കെ. മേനോൻ ഷെഡിനു സമീപത്തായി റോഡിൽ കിടന്നിരുന്ന പഴ്സ് കിട്ടിയത് ഉടമക്ക് നൽകി രേണുക റിജു മാതൃകയായി . പണവും, ഇന്ത്യയിലെയും , വിദേശത്തെയും ഡ്രൈവിംഗ് ലൈൻസുകളും, മറ്റു രേഖകളും പഴ്സിലുണ്ടായിരുന്നു കിഴക്കുംമുറി രേണുക റിജു കണക്കന്തറക്കാണ് പഴ്സ് കിട്ടിയത് . താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയനെ വിവരം അറിയിക്കുകയും തുടർന്ന് പുത്തൻപീടിക വള്ളൂർ സ്വദേശി തട്ടിൽ ഡിവിൻ സുന്ദറിന്റെതായിരുന്നു പഴ്സ് എന്ന് കണ്ടെത്തുകയും ചെയ്തു. എ.ആർ റോഡ് ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് ഉടമക്ക് പഴ്സ് മെമ്പർ ആന്റോ തൊറയൻ , ഉണ്ണി നായർ ഇരിക്കയിൽ , റിജു കണക്കന്തറ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.
Read More » -
*തളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി* തൃപ്രയാർ :- തളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി.രണ്ട് കിലോയിൽ അധികം കഞ്ചാവാണ് പിടികൂടിയത്. മുഖ്യപ്രതിയായ വാടാനപ്പള്ളി പഴയ ചിലങ്ക തിയേറ്ററിന് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ആഷിക് പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടു.കൂടെയുണ്ടായിരുന്ന ബംഗാൾ സ്വദേശി മൊയ്ദുൾ ശെയ്ക്ക് (27) നെ കസ്റ്റഡിയിൽ എടുത്തു . രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ .വി.ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് തളിക്കുളം പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ നിന്ന് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.കഞ്ചാവ് കടത്തുവാൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ഒന്നാംപ്രതി ആഷിക് തൃപ്രയാർ തളിക്കുളം വാടാനപ്പള്ളി എങ്ങണ്ടിയൂർ ഭാഗത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് വിപണനം നടത്തുന്ന മുഖ്യ കണ്ണിയാണ്. ഇയാളെ പിടികൂടുന്നതിനുവേണ്ടി അന്വേഷണം ഊർജ്ജിത മാക്കിയിട്ടുണ്ട് എന്ന് എക്സൈസ് അധികാരികൾ അറിയിച്ചു. അന്വേഷണ സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ .പി . കെ . സുധീരൻ , കെ. ആർ. ഹരിദാസ്, ഗ്രേഡ് സി. ഇ. ഒ. മാരായ .സി .കെ. ചന്ദ്രൻ, എം.എൽ. മധു.എക്സൈസ് ഡ്രൈവറായ വി. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
Read More » -
-
SSLC – PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
തൃപ്രയാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് അടക്കം ഉന്നത വിജയം…
Read More » -
തൃപ്രയാർ ശ്രീരാമസ്വാമിക്ക്.മിഴാവും,
മിഴാവിണയും സമർപ്പിച്ചു.തൃപ്രയാർ ശ്രീരാമസ്വാമിക്ക് മിഴാവ് സമർപ്പണംശ്രീരാമചന്ദ്ര സേവ ചാരിറ്റബിൾ ട്രസ്റ്റ് തൃപ്രയാറിന്റെ ആഭിമുഖ്യത്തിൽ ഒരുപ്രവാസി ഭക്തൻ സ്പോൺസർ ചെയ്ത 33 കിലോ തൂക്കം വരുന്ന ചെമ്പിൽമഹാക്ഷേത്രത്തിന് ഉതകും വിധം…
Read More »