ഗ്രാമ വാർത്ത.
-
സി ബി എസ് ഇ പരീക്ഷയിൽ മികച്ച വിജയം നേടിയ സി എസ് എം വിദ്യാർത്ഥികളെ അനുമോദിച്ചു ഇടശ്ശേരി: സി ബി എസ് ഇ പത്ത്, പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെ സി എസ് എം സെൻട്രൽ സ്കൂൾ ആദരിച്ചു. പത്താം ക്ലാസ്സിലും, പ്ലസ് ടുവിലും മികച്ച സ്ഥാനം നേടിയ മുഹമ്മദ് റിഹാൻ പി എസ്, റയാൻ അബ്ദുൾ സത്താർ, മുഹമ്മദ് നിഹാൽ, റിസാം പി എസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. അനുമോദന യോഗത്തിൽ ചെയർപേഴ്സൺ ശ്രീമതി.സഫിയ റഹ്മാൻ, വൈസ് ചെയർമാൻ ശ്രീ.സി.എം മുഹമ്മദ് ബഷീർ , സെക്രട്ടറി ശ്രീ.സി.എം നൗഷാദ്, മാനേജർ ശ്രീ.പി.കെ ഹൈദരാലി, ജോയിൻ്റ് സെക്രട്ടറി ശ്രീ.സി.എം സൈഫുദ്ദീൻ, പി ടി എ പ്രസിഡണ്ട് ശ്രീ.പി.ഐ ഷൗക്കത്തലി തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിച്ചു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും, രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൾ ഡോ.എം.ദിനേഷ് ബാബു സ്വാഗതവും വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ നന്ദിയും പറഞ്ഞു .https://chat.whatsapp.com/HtLrWoULIo0K1Qn658tXRi
Read More » -
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു തളിക്കുളം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ എസ്.എസ്. എൽ.സി, പ്ലസ്ടു, സിബിഎസ്ഇ പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനം കച്ചേരിപ്പടിയിലെ തളിക്കുളം സഹകരണ ഹാളിൽ നടന്നു. ഖലീജ് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ സുരേഷ് പട്ടാലി ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാഷ് അവാർഡിനൊപ്പം ആൽക്കമിസ്റ്റ്, കണ്ണീരും കിനാവും വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകി. ബാങ്ക് പ്രസിഡൻ്റ് ടി.എൽ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത അധ്യയന വർഷം മുതൽ പഠനത്തിൽ പിറകിലായ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ പിന്തുണയും സഹായങ്ങളും ബാങ്കിൻ്റെ നേതൃത്വത്തിൽ നൽകുമെന്ന് അദ്ധ്യക്ഷൻ പറഞ്ഞു. അവനവനെത്തന്നെ സ്നേഹിക്കാനും അത് ചുറ്റുപാടുകളിലേക്കു പകരാനും വിദ്യാർത്ഥികൾക്കാവണമെന്ന് സുരേഷ് പട്ടാലി പറഞ്ഞു. ചുറ്റുപാടുകളോടു പൊരുതിനിൽക്കാനും കൃത്യനിഷ്ഠയോടെ പ്രവർത്തിക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻ്റ് വിനയം പ്രസാദ് സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ നിർമ്മല ടീച്ചർ, ബാലൻ കൊപ്പര, ശൈലേഷ്.പി.ഡി, ഇ.വി.എസ്. സ്മിത്ത്, കാദർ കുഞ്ഞി എന്നിവർ പങ്കെടുത്തു. സെക്രട്ടറി പി.എസ്.സിമി പരിപാടിയിൽ നന്ദി പറഞ്ഞു. https://chat.whatsapp.com/HtLrWoULIo0K1Qn658tXRi
Read More » -
ഭാരതീയ മത്സ്യപ്രവർത്തക സംഘം 22 മത് തൃശൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും. ഭാരതീയ മത്സ്യപ്രവർത്തക സംഘം 22 മത് തൃശൂർ ജില്ലാ സമ്മേളനവും അനുമോദന സദസ്സും വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസ്തുത യോഗത്തിൽ മോഹൻദാസ് കടകത്ത് സ്വാഗതവും അഡ്വ. കലാധരൻ തെക്കേടത്ത് അധ്യക്ഷതയും വഹിച്ച സമ്മേളനത്തിന്റെ ഉത്ഘാടനം സംസ്ഥാന പ്രസിഡന്റ് പി. പി. ഉദയഘോഷ് നിർവഹിച്ചു.ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാടാനപ്പിള്ളി പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി അവർകൾ അനുമോദിച്ചു. തുടർന്ന് സാമി പട്ടരുപുരയ്ക്കൽ, ഇന്ദിര മുരളി, സുരേഷ്. കെ. ജി., ഉഷ സുകുമാരൻ, ജോഷി ബ്ലാങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു. വരുന്നട്രോളിംഗ് നിരോധനകാലയളവിൽ തീരദേശ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ പ്രമേയം പാസ്സാക്കി. യോഗത്തിന് ശശി തളിക്കുളം നന്ദി പ്രകാശിപ്പിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ് : വേദവ്യാസൻ ഇത്തിക്കാട്ട്, വൈസ്. പ്രസിഡന്റ് : അഡ്വ. കലാധരൻ തെക്കേടത്ത്, വേദവ്യാസൻ ചാവക്കാട്, ജനറൽ സെക്രട്ടറി : മോഹൻദാസ് കടകത്ത്, ജോ. സെക്രട്ടറി നന്ദകുമാർ സ്നേഹതീരം, ശശി കുട്ടമ്പറമ്പത്ത്, ഖജാൻജി : യജു. കെ. എസ്. പൊയ്യ എന്നിവരെ തിരഞ്ഞെടുത്തു .https://chat.whatsapp.com/HLGemWTrujsFqnQP9oBx6Y
Read More » -
(തൃശ്ശൂർ/ശക്തൻ സ്റ്റാൻഡ്)
വാഹനാപകടം: ശക്തൻ പ്രതിമ തകർന്നു _തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. മൂന്ന് യാത്രക്കാർക്ക് പരിക്ക്; അപകടം പുലർച്ചെ. ഇരുമ്പ് വേലി തകർത്ത്…
Read More » -
-
തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടു. “നമ്മുടെ നാട് നമ്മുടെ ഭാവി” എന്ന മുദ്രാവാക്യം വെച്ച് തളിക്കുളം ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിൽ നടത്തിയ പരിപാടി തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ, കൃഷി ഓഫീസർ അഞ്ജന ടി.ആർ, കൃഷി അസിസ്റ്റന്റ് മാരായ ജിഷ. കെ . രമ്യ സി . എൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുമയ്യ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ, ഡോ. സൂര്യ, ഡോ. ജിജി, ഫാർമസിസ്റ്റ്
അയന, മൾട്ടി പർപ്പസ് സുനീഷ, PTS ഡിക്സൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു..https://chat.whatsapp.com/Ep76Hhq1NUh9LcDaGxOSEW
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം തളിക്കുളം ബ്ലോക്ക് പഞ്ചായത്തും തളിക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വനിത പൂ കൃഷി കുറ്റിമുല്ല തൈകളുടെ വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതകൾക്കായി കുറ്റിമുല്ല തൈ വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽനാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഷിജി. സി. കെ, കെ. കെ. സൈനുദ്ധീൻ, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ അഞ്ജന. ടി. ആർ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ്മാരായ ജിഷ. കെ, രമ്യ സി . എൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Read More » -
മലർവാടി ബാലോത്സവം. നടത്തി തളിക്കുളം:മലർവാടി തളിക്കുളം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മലർവാടി ബാലോത്സവം അറബി കോളേജിൽ വെച്ച് നടന്നു. സമാപനയോഗം തളിക്കുളം ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിൽ മെമ്പർ ഷക്കീർ K.A.ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ പ്രതിബദ്ധത ഉയർത്തി തളിക്കുളം മലർവാടി കോർഡിനേറ്റർ അബ്ദുൾ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.ബാലോത്സവം സംഘാടകരായ.സാബിറ, ജമീല ഷൂക്കുർ, സലീന, ഷാനി എന്നിവർ പങ്ക്ടുത്തു. സംസാരിച്ചു.തളിക്കുളം യൂണിറ്റിലെ കൂട്ടുകാരുടെ സർഗാത്മക കഴിവും കലാകായിക രംഗത്തെ മികവും കൊണ്ട് ബാലോത്സവം മികവുറ്റതായി.
Read More » -
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി
റോഡപകങ്ങളിൽ ഒരു ജീവൻ പോലും പൊലിയെരുത് എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ജില്ലയിൽ ബഹുമാനപ്പെട്ട ഫാദർ ഡേവിസ് ചിറമൽ തുടക്കം കുറിച്ച ആക്ട്സ് 2024 മെയ് 8 –…
Read More » -
കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
നാട്ടിക : തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22),…
Read More »