ഗ്രാമ വാർത്ത.
-
സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ കീഴിൽ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി അവരെ കാര്യക്ഷമമായി മുന്നേറുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് യോഗ പരിശീലനം ആരംഭിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സന്ധ്യാ മനോഹരൻ, ബിന്നി അറക്കൽ, തളിക്കുളം വനിതാ ഫിറ്റ്നസ് സെന്റർ ട്രെയിനർ അനിത ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുമയ്യ പദ്ധതി വിശദീകരണം നടത്തി. യോഗ ഇൻസ്ട്രക്ടർ ബിനിത യോഗ പരിശീലനത്തെ കുറിച്ച് ക്ലാസ്സെടുത്തു. യോഗ വിദ്യാർത്ഥി മാധവ് യോഗ ഡെമോ നടത്തി. സീനിയർ ഹൗസ് സർജൻ ഡോക്ടർ സൂര്യ കെ സി, ആയുർവേദ ഡിസ്പെൻസറി ഫാർമസിസ്റ്റ് അയന എ എൻ, അറ്റൻഡർ മല്ലിക എൻ ബി, പിടി എസ് ഡിക്സൺ കെ ജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Read More » -
-
-
-
വലപ്പാട് ഗ്രാമ പഞ്ചായത്തിലെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം നടത്തി. വലപ്പാട് ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതി 2023-24 പ്രകാരം മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം നടത്തി…പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉത്ഘാടനം നിർവഹിച്ചു…..ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് vr ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്ഡിങ് കമ്മിറ്റീ ചെയര്പേഴ്സൺ തപതി ka,ജ്യോതി രവീന്ദ്രൻ, ep അജയ്ഘോഷ്,സിജി സുരേഷ്,രശ്മി ഷിജോ, ഷൈൻ നേടിയിരിപ്പിൽ,മത്സ്യ തൊഴിലാളികൾ, ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു…
Read More » -
നാട്ടിക ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തീക വർഷത്തെ മത്സ്യതൊഴിലാളികൾക്കുള്ള വാട്ടർ ടാങ്കിൻ്റേയും മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ കുട്ടികൾക്കും ഉള്ള മേശ, കസേര എന്നിവയുടെ വിതരണം നാട്ടിക ബീച്ചിൽ മത്സ്യതൊഴിലാളി സംഘത്തിൽ വച്ച് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.ദിനേശൻ നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തീക വർഷത്തെ മത്സ്യതൊഴിലാളികൾക്കുള്ള വാട്ടർ ടാങ്കിൻ്റേയും മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ കുട്ടികൾക്കും ഉള്ള മേശ, കസേര എന്നിവയുടെ വിതരണം നാട്ടിക ബീച്ചിൽ മത്സ്യതൊഴിലാളി സംഘത്തിൽ വച്ച് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.ദിനേശൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി രജനി ബാബു അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.ആർ.ദാസൻ, റസീന ഖാലീദ് നിഖിത പി.രാധാകൃഷ്ണൻ ഗ്രീഷ്മ സുഖിലേഷ് ‘ ഐഷാബിജബ്ബാർ സി.എസ്.മണികണ്ഠൻ എന്നിവർ സംസാരിച്ചു ഫിഷറീസ് ഇൻസ്പെക്ടർ അശ്വിൻ സ്വാഗതവും വിദ്യാർത്ഥിനിയായ ആവണി നന്ദിയും പറഞ്ഞു. മത്സ്യതൊഴിലാളികൾ വിദ്യാർത്ഥിനികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Read More » -
അധ്യാപക പുരസ്ക്കാരതുക സ്നേഹ സമ്മാനമായി നൽകി. : വലപ്പാട് ഉപജില്ലയിലെ മികച്ച അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡായി ലഭിച്ച 10,000 രൂപ അവാർഡ് ജേതാവായ കെ.എൽ.മനോഹിത് മാസ്റ്റർ തൻ്റെ സ്കൂളിലെ ഭവനരഹിതയായ പിതാവ് നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് നിർമ്മിച്ചു നൽകുന്ന ഭവന നിർമ്മാണത്തിനായി നൽകി. തളിക്കുളം മൂന്നാം വാർഡിൽ താമസിക്കുന്ന വിദ്യാർത്ഥിനിയുടെ ഗൃഹനിർമ്മാണത്തിനായി തളിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സണും മൂന്നാം വാർഡ് മെമ്പറുമായ ബുഷ്റ അബ്ദുൾ നാസറിൻ്റെ വീട്ടിലെത്തി പുരസ്ക്കാരത്തുക കൈമാറി. ഗൃഹനിർമ്മാണം വേഗം പൂർത്തിയാക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു. സ്കൗട്ട് മാസ്റ്റർ എബ്രഹാം ബേസിൽ, പൊതു പ്രവർത്തകനായ പി.എം. അഫ്സൽ എന്നിവർ സന്നിഹിതരായി..
Read More » -
-
*സി.ഒ പൗലോസ് മാസ്റ്ററെ അനുസ്മരിച്ചു* സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗവും മുൻ രാജ്യസഭ എം പി യും സി ഐ ടി യു നേതാവുമായിരുന്ന സി.ഒ പൗലോസ് മാസ്റ്ററുടെ 11-ാം അനുസ്മരണ വാർഷിക ദിനം ചിറ്റാട്ടുകര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു ലോക്കൽ സെക്രട്ടറി പി.ജി സുബിദാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സി എഫ് രാജൻ അദ്ധ്യക്ഷത വഹിച്ചു എ.സി രമേഷ് , കൃഷ്ണൻ തുപ്പത്ത്, ബി.ആർ സന്തോഷ്, പി.ആർ ബിനേഷ് , ടി.സി ശ്രീജിത്ത് എന്നിവർ സംസാരിച്ചു
Read More » -
വലപ്പാട് ജിഡിഎം എൽ പി സ്കൂളിൽ അനുമോദന സദസ്സും മെറിറ്റ് ഡേയും വാർഷികാഘോഷവും.
പഠന മികവിന് ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് നേടിയ വലപ്പാട് ജിഡിഎം എൽ പി സ്കൂളിൽ അനുമോദന സദസ്സും മെറിറ്റ് ഡേയും വാർഷികാഘോഷവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി…
Read More »