ഗ്രാമ വാർത്ത.
-
തൃപ്രയാർ മേൽതൃകോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഭഗവാന്റെ പള്ളിവേട്ട .
തൃപ്രയാർ മേൽതൃകോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഭഗവാന്റെ പള്ളിവേട്ട .രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, എതിർത്ത് പൂജ, നവകപൂജ, ശ്രീഭൂത ബലി, മദ്ധ്യാഹന പൂജ, കളഭാഭിഷേകം…
Read More » -
വലപ്പാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ.പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം.
വലപ്പാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷനുമായി ചേർന്ന് നിർമ്മിക്കുന്ന 3.9 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാട്ടിക എംഎൽഎ…
Read More » -
. നവകേരള മിഷൻ വിദ്യാ കിരണം പദ്ധതിയുടെ ഭാഗ്രമായി നാട്ടിക എം എൽ എ സി സി മുകുന്ദന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിയ്ക്കപ്പെട്ട മൂന്ന് കോടി തൊണ്ണൂറ് ലക്ഷം ഫണ്ട് ഉപയോഗിച്ച് വലപ്പാട് ഹയർസെക്കൻ ണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 2024 ജനുവരി 1 ന് രാവിലെ 10 മണിയ്ക്ക് സി.സി മുകുന്ദൻ എം എൽ എ നിർവ്വഹിക്കുമെന്ന് സംഘാടകർ തൃപ്രയാറിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 12,226 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ആധുനിക വിദ്യഭ്യാസം നേടുന്നതിന് ആവശ്യമായ എല്ലാ വിധ പശ്ചാത്തല സൗകര്യങ്ങളും ഉണ്ടാകും വാർത്ത സമ്മേളനത്തിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത് വി.ആർ.പ്രധാനധ്യാപിക ഷീജ ടി.ജി പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സി.എ ആവാസ് . പി.ടി.എ പ്രസിഡണ്ട് ഷെഫീക് വലപ്പാട്. കണ്ണൻവലപ്പാട് എന്നിവർ പങ്കെടുത്തു
Read More » -
മികച്ച മാതൃക വ്യക്തി; അനിഷ അഷറഫ്
സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് 2023 ൽ മികച്ച മാതൃക വ്യക്തി പുരസ്കാരം അനിഷ അഷ്റഫിനെ തേടിയെത്തി. പ്രതിസന്ധികളിൽ തളരാതെ ജീവിത സാഹചര്യങ്ങളോട് പൊരുതി അനീഷ അഷറഫ്…
Read More » -
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം തന്ത്രി പഴങ്ങാ പറമ്പിൽ ഉണ്ണികൃഷ്ണൻ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ശ്രീഹരി വാസുദേവൻ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ ധർമ്മപാലൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് മാരായ മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, ജോ : സെക്രട്ടറിമാരായ രാജൻ കാരയിൽ, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരുവാതിരക്കളി നടന്നു. അത്താഴപൂജ ശ്രീ ദൂതബലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടന്നു..
Read More » -
കേക്ക് മുറിച്ചും.മധുരം വിളമ്പിയും കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു.
തൃപ്രയാർ – ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139ആം ജന്മദിത്തോട് അനുബന്ധിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക…
Read More » -
തൃശൂർ: തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്കായി മിനി പൂരം സംഘടിപ്പിക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലെത്തുന്നത്. അന്ന് നടക്കുന്ന റോഡ് ഷോയ്ക്കിടെ മിനി പൂരം സംഘടിപ്പിക്കാനാണ് പാറമേക്കാവ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി സുരക്ഷാ അനുമതി തേടിയിരിക്കുകയാണ് ദേവസ്വം അധികൃതർ. 15 ആനകളെ അണിനിരത്തിയാണ് ചെറുപൂരം സംഘടിപ്പിക്കുക.
നിലവിൽ പൂരം തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കത്തിൽ കേന്ദ്ര സർക്കാർ തൃശൂർ പൂരത്തിനൊപ്പമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ…
Read More » -
നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾ.ആരംഭിച്ചു.
. നാട്ടിക രാമൻകുളം നവീകരണ പ്രവർത്തനങ്ങൾആരംഭിച്ചു. നാട്ടിക S N കോളേജ് NSS വളണ്ടിയർ മാരുടെ നേതൃത്വത്തിൽ, രാമക്കുളം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നാട്ടിക രാമൻകുളം…
Read More » -
*ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികന് ദാരുണാന്ത്യം* ചേറ്റുവ : ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റോഡരികിൽ നിന്നിരുന്ന ബൈക്ക് യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു. പാവറട്ടി വേണമാവനാട് സ്വദേശി മമ്മസ്രായില്ലത്ത് സെയ്തു മകൻ അബൂബക്കർ (52) ആണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ചേറ്റുവ എം ഇ എസ് ആശുപത്രിക്ക് സമീപം ദേശീയപാതയിലാണ് അപകടം. ചാവക്കാട് ഭാഗത്ത് നിന്നും വന്നിരുന്ന കാർ എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാനായി ടാങ്കർ ലോറി ഇടതു വശത്തേക്ക് ഒടിച്ചെങ്കിലും നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിന്നിരുന്ന അബൂബക്കറിനെ ഇടിക്കുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ടാങ്കർ ലോറിയിൽ ഇടിച്ച കാർ ഇടിയുടെ ആഘാതത്തിൽ എതിർദിശയിലേക്ക് തിരിയുകയും പുറകിൽ നിന്ന് വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. സാരമല്ലാത്ത പരുക്കുകളോടെ തൊട്ടടുത്ത എം ഇ എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
Read More » -
മതിലകം സ്വദേശിയായ മാധ്യമ പ്രവർത്തകൻ സുബിൻ കണ്ണദാസിന് ദേശീയ അവാർഡ്
തൃശൂർ : മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്കുള്ള പതിനഞ്ചാമത് ഭരത് പി ജെ ആന്റണി സ്മാരക ദേശീയ അവാർഡ് മതിലകം സ്വദേശി സുബിൻ കണ്ണദാസ് സംവിധാനം നിർവഹിച്ച പാരമ്പര്യത്തിലൂന്നിയ…
Read More »