entenadu
-
ഗ്രാമ വാർത്ത.
അധ്യാപക പുരസ്ക്കാരതുക സ്നേഹ സമ്മാനമായി നൽകി. : വലപ്പാട് ഉപജില്ലയിലെ മികച്ച അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡായി ലഭിച്ച 10,000 രൂപ അവാർഡ് ജേതാവായ കെ.എൽ.മനോഹിത് മാസ്റ്റർ തൻ്റെ സ്കൂളിലെ ഭവനരഹിതയായ പിതാവ് നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് നിർമ്മിച്ചു നൽകുന്ന ഭവന നിർമ്മാണത്തിനായി നൽകി. തളിക്കുളം മൂന്നാം വാർഡിൽ താമസിക്കുന്ന വിദ്യാർത്ഥിനിയുടെ ഗൃഹനിർമ്മാണത്തിനായി തളിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സണും മൂന്നാം വാർഡ് മെമ്പറുമായ ബുഷ്റ അബ്ദുൾ നാസറിൻ്റെ വീട്ടിലെത്തി പുരസ്ക്കാരത്തുക കൈമാറി. ഗൃഹനിർമ്മാണം വേഗം പൂർത്തിയാക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു. സ്കൗട്ട് മാസ്റ്റർ എബ്രഹാം ബേസിൽ, പൊതു പ്രവർത്തകനായ പി.എം. അഫ്സൽ എന്നിവർ സന്നിഹിതരായി..
Read More » -
ഗ്രാമ വാർത്ത.
-
ചരമം
-
സാഹിത്യം-കലാ-കായികം
രണ്ടാമത് ശ്രീരാമ സേവ പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 14 ന് വൈകിട്ട് നാലിന് രാധാകൃഷ്ണ കല്ല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ സമ്മാനിക്കും. തൃപ്രയാർ : തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തന സമിതിയുടെ രണ്ടാമത് ശ്രീരാമ സേവ പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 14 ന് വൈകിട്ട് നാലിന് രാധാകൃഷ്ണ കല്ല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ സമ്മാനിക്കും. ശ്രീരാമപട്ടാഭിഷേകം ആലേഖനം ചെയ്ത സുവർണ മുദ്രയും പൊന്നാടയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. തേവരുടെ മകയീര്യം പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെ നടക്കുന്ന ചടങ്ങുകൾ ഉൾക്കൊള്ളിച്ച് കൃഷ്ണകുമാർ ആമലത്ത് തയ്യാറാക്കിയ ‘ തീർത്ഥം ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാ കളക്ടർ ഡോ.വിഷ്ണു ഭാരതീയ സ്വാമികൾക്ക് നൽകി പ്രകാശനം ചെയ്യും. മുൻ ദേവസ്വം ഓഫീസർ കോരമ്പത്ത് ഗോപിനാഥൻ, ക്ഷേത്രത്തിൽ വിവിധ പ്രവൃത്തികൾ ചെയ്തിരുന്നവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമമായ തങ്കം ഷാരസ്യാർ, എൻ.പി.രാമൻകുട്ടി മാസ്റ്റർ, പ്രകാശൻ(അപ്പു), സോമൻ ഊരോത്ത്, മണി വടശേരി,തൃപ്രയാർ മോഹനൻ മാരാർ, ശങ്കരൻ കുട്ടി ആചാരി, മോഹനൻ ചാഴൂവീട്ടിൽ എന്നിവരെ ആവണങ്ങാട്ട് കളരി അഡ്വ.ഏ.യു.രഘുരാമൻ പണിക്കർ ഉപഹാരം നൽകി ആദരിക്കും. തൃപ്രയാർ ദേവസ്വം മാനേജർ എ.പി.സുരേഷ് കുമാർ, വാർഡ് മെംബർ സി.എസ്.മണികണ്ഠൻ, വി.ആർ.പ്രകാശൻ,പി.ജി.നായർ, പി.മണികണ്ഠൻ, യു.പി.കൃഷ്ണനുണ്ണി. തൃപ്രയാർ രമേശൻ മാരാർ എന്നിവർ സംസാരിക്കും.
Read More » -
ഗ്രാമ വാർത്ത.
*സി.ഒ പൗലോസ് മാസ്റ്ററെ അനുസ്മരിച്ചു* സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗവും മുൻ രാജ്യസഭ എം പി യും സി ഐ ടി യു നേതാവുമായിരുന്ന സി.ഒ പൗലോസ് മാസ്റ്ററുടെ 11-ാം അനുസ്മരണ വാർഷിക ദിനം ചിറ്റാട്ടുകര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു ലോക്കൽ സെക്രട്ടറി പി.ജി സുബിദാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സി എഫ് രാജൻ അദ്ധ്യക്ഷത വഹിച്ചു എ.സി രമേഷ് , കൃഷ്ണൻ തുപ്പത്ത്, ബി.ആർ സന്തോഷ്, പി.ആർ ബിനേഷ് , ടി.സി ശ്രീജിത്ത് എന്നിവർ സംസാരിച്ചു
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ജിഡിഎം എൽ പി സ്കൂളിൽ അനുമോദന സദസ്സും മെറിറ്റ് ഡേയും വാർഷികാഘോഷവും.
പഠന മികവിന് ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് നേടിയ വലപ്പാട് ജിഡിഎം എൽ പി സ്കൂളിൽ അനുമോദന സദസ്സും മെറിറ്റ് ഡേയും വാർഷികാഘോഷവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഉപജില്ലയിലെ അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡ് തളിക്കുളം ജി.വി.എച്ച്. എസിലെ കെ.എൽ.മനോഹിതൻ അർഹനായി തൃപ്രയാർ : വലപ്പാട് ഉപജില്ലയിലെ അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡ് തളിക്കുളം ജി.വി.എച്ച്. എസിലെ കെ.എൽ.മനോഹിതൻ അർഹനായി. 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. വ്യാഴാഴ്ച നടക്കുന്ന നടുവിൽക്കര ബി. യു . എൽ. പി സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ വി.സി. ഗോപിദാസ് അറിയിച്ചു.
Read More » -
ഗ്രാമ വാർത്ത.
സ്നേഹിത ന്യൂട്രി ലഞ്ച് -(ആഹാരത്തിലൂടെ ആരോഗ്യത്തിലേക്ക്)
കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂർ-സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സ്നേഹിത ഉപജീവന സംരംഭം & FNHW സംരംഭം പ്രവർത്തനം ആരംഭിച്ചു. സ്നേഹിത ഉപജീവന സംരംഭം &…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്. തളിക്കുളം പഞ്ചായത്ത് മെമ്പർ ഐ. എസ്. അനിൽകുമാർ, തളിക്കുളം പഞ്ചായത്ത് സെക്രട്ടറി ഐ. പി. പീതാംബരൻ, നാട്ടിക മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ് സി, ഓഫീസ് അറ്റന്റൻറ് വിനിഷ സി വി, സാഗർമിത്ര അശ്വതി ടി ജെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Read More » -
സാഹിത്യം-കലാ-കായികം
ഡൈവേഴ്സ് ➖➖➖➖➖➖ ബ്രേക്ക് അപ്പ് ആണായാലും പെണ്ണായാലും രണ്ടുപേർക്കും പറയാൻ ഒരു പാട് കാര്യങ്ങൾ ഉണ്ടാവും.. ഓരോ പെണ്ണും ആണും എപ്പോഴാണ് തൻെറ ജീവിതത്തിൽ പരാജയപ്പെടുന്നത്? ഇങ്ങനെയൊരു അവസ്ഥ ജീവിതത്തിലേക്ക് കടന്ന് വരുമെന്ന് അവൾ അല്ലെങ്കിൽ അവൻ ഒരിക്കൽ പോലും നിനച്ചതുമില്ല. എന്നാൽ താൻ ജീവന് തുലൃം സ്നേഹിച്ച ആളുടെ ഹൃദയത്തിൽ മുഴുവനും മറ്റൊരു ആൾ ആണെന്ന് അറിഞ്ഞ നിമിഷം തകർന്നുപോയി . അതിനുമപ്പുറം അവർ വേറെ പോയത് നിൻ്റെ കഴിവ് കേടാണെന്ന് ബന്ധുക്കൾ പറയുക കൂടി ചെയ്തതോടെ അതിനു ഉത്തരം കണ്ടെത്തുക എന്നുള്ളത് വാശിയായി. ഒരു ഭ്രാന്തമായ അവസ്ഥയിൽ നമ്മൾ പലതും കാട്ടി കൂട്ടും തലയിണയിൽ മുഖമമർത്തി കരഞ്ഞ ഓരോ രാത്രിയിലും ഒരായിരം വട്ടം ആ ചോദൃം ചോദിച്ചു കൊണ്ടിരുന്നു…. വിവിധ അച്ചുകളിൽ വാർക്കപ്പെട്ടതിൻ്റ ചെറിയ വൃതൃാസങ്ങൾ മാറ്റി നിർത്തിയാൽ താനും അവരുടെ പുതിയ ബന്ധവും തമ്മിൽ എന്ത് വൃതൃാസം? കാലം പഴയതല്ല.ന്യൂജനറേഷൻ ആണ്. നിങ്ങൾക്കു മാറി ചിന്തിക്കാമെങ്കിൽ ഞങ്ങൾക്കും ചിന്തിക്കാം.. പുരുഷനോട് സ്ത്രീയും സ്ത്രീയോട് പുരുഷനും പറയുന്ന കാലം കരഞ്ഞു കൂവിയ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ നമ്മളും ശരിയായി ചിന്തിച്ചില്ലെങ്കിൽ ജീവിതം കട്ടപ്പുകയാവും കരഞ്ഞു കൂവി നടക്കാതെ ഉചിതമായ തീരുമാനമെടുത്താൽ കുടുംബങ്ങൾ തകരാതെ കൊണ്ടുപോകാം പക്ഷേ കുടുംബത്തിൽ തലക്ക് വിവരമുള്ള ആരെങ്കിലുമൊക്കെ വേണം മോൾ ആയാലും മോൻ ആയാലും മനസ്സിലാക്കുന്ന ഒരു അച്ഛനും അമ്മയും വിവാഹമോചനം പലർക്കും ഹൃദയം തകർക്കുന്ന ഒരു അനുഭവമായിരിക്കും. വാസ്തവത്തിൽ, നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളുടെ ആദ്യ പ്രണയമായിരുന്നുവെങ്കിൽ, അത് നിങ്ങളുടെ ആത്മാവിനെ വേദനിപ്പിക്കുകയും നിങ്ങളെ ഏറ്റവുമധികം തകർത്തുകളയുകയും ചെയ്തേക്കാം. നിങ്ങൾക്ക് ഭക്ഷണം കഴിക്കാനോ ശരിയായി ഉറങ്ങാനോ കഴിയില്ല. നിങ്ങൾ പങ്കാളികൾ ഒരുമിച്ച് ചെലവഴിച്ച നാളുകളെക്കുറിച്ചുള്ള ചിന്തകൾ നീണ്ടനാൾ മനസ്സിൽ തങ്ങിനിൽക്കും. ഇത്തരം ഓർമ്മകളും നൊസ്റ്റാൾജിയയുമൊക്കെ ഞെട്ടലുകളും പ്രകമ്പനങ്ങളുമായി നിങ്ങളെ ബാധിക്കുകയും ചെയ്യും. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയെടുക്കാനും അതിൽ നിന്ന് കരകയറാനും ഒരുപാട് കാലം എടുത്തെന്നിരിക്കും തൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് മനസിലായിത്തുടങ്ങും. ഒരു സ്വപ്നത്തിലെന്നപോലെ ജീവിച്ചുകൊണ്ട് ഇനിയും നിങ്ങളുടെ ജീവിതത്തെ പാഴാക്കി കളയാൻ കഴിയില്ല എന്ന സത്യം നിങ്ങൾ തിരിച്ചറിയുന്നു. നിങ്ങൾ പതുക്കെ മുന്നോട്ടു പോകാൻ ശ്രമിക്കുകയും ഒരു പുതിയ ഭാവിക്കായി പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇത്തരമൊരു വീഥി ഒരുപക്ഷേ ഇതിനു മുമ്പ് നിങ്ങൾ നടന്നിട്ടില്ലാത്ത ഒന്നായിരിക്കാം. വിവാഹമോചനം നൽകുന്ന വേദന എന്താണെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. അത് നൽകുന്ന മാനസിക സമ്മർദ്ദങ്ങളിലൂടെയും വിഷമങ്ങളിലൂടെയും കടന്നുപോവുമ്പോൾ സ്വന്തം മനസ്സിനെ ശാന്തമാക്കാനും ജീവിതത്തെ നേരിടാനുമായി നിങ്ങൾക്ക് കഴിവുണ്ടായിരിയ്ക്കണം ലൈഫിൽ നമ്മുടെ ഫാമിലിയിലും നമ്മൾ ഒറ്റപ്പെട്ടു പോകും ഒരുപാട് വിഷമം നമ്മൾക്ക് ഉണ്ടാവും നമ്മുടെ മൈൻഡ് തന്നെ നമ്മുടെ കൈയിൽനിന്ന് പോകും നമ്മുടെ മനസ്സിനെ കൂളായി നിർത്താൻ ശ്രമിക്കണം വിഷമങ്ങൾ എല്ലാം കരഞ്ഞു തീർക്കണം… എത്രയൊക്കെ കുറ്റപ്പെടുത്തൽ വന്നാലും ഒരിക്കലും ഒരു പ്രശ്നവും എന്നിൽ സമ്മർദ്ദം ഉണ്ടാകില്ല എന്ന പൂർണ്ണമനസ്സോടെ ചെറിയ സന്തോഷങ്ങൾ എല്ലാം ആസ്വദിച്ച് ഓരോ ദിവസവും വലുതായി കണ്ടുകൊണ്ടു മുന്നോട്ടുപോവുക എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ശ്രമിക്കുക… നാം എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റം എന്തുമാകട്ടെ, നല്ലതോ, മോശമോ ഒരിക്കലും മറ്റുള്ളവരെ പഴിചാരരുത്…… സായി കൃഷ്ണ✒️
Read More »