ഗ്രാമ വാർത്ത.

നാട്ടിക കൃഷിഭവൻ നിർമാണോദ്ഘാടനം 28 ന് രാവിലെ 10 ന്.

തൃപ്രയാർ : നാട്ടിക കൃഷിഭവൻ നിർമാണോദ്ഘാടനം 28 ന് രാവിലെ 10 ന് ഗീതാഗോപി എം.എൽ എ നിർവഹിക്കും. 2 നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത് .മുൻ എം.എൽ.എ സി സി മുകുന്ദൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപയാണ് കെട്ടിടനിർമ്മാണത്തിന് ചിലവഴിക്കുക. കെട്ടിടത്തിൻ്റെ തുടർ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ആവശ്യമായി വന്നാൽ ഫണ്ട് അനുവദിക്കാമെന്ന് ഗീതാഗോ പി എം.എൽ എ ഉറപ്പുനല്കിയതായി നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വിനു , വൈസ് പ്രസിഡൻ്റ് കെ. എ ഷൗക്കത്തലി, കൃഷി ഓഫീസർ എൻ.വി ശുഭ , പഞ്ചായത്തംഗം അംബിക എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close