ഗ്രാമ വാർത്ത.
-
5.537 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
വലപ്പാട്: 5.537 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വലപ്പാട് കുരിശുപള്ളിക്ക് സമീപം മാളിയേക്കൽ അലൻ (28) ആണ് പിടിയിലായത്.…
Read More » -
തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ.സൗഹൃദ സംഗമം സംഘടിപ്പിച്ചു. തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ സി. ഒ. എ തൃപ്രയാർ മേഖലാ കമ്മറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കുമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മിയ കൺവെൻഷൻ സെൻ്റർ മാനേജിംഗ് പാർട്ടണർ റജീബ് ലാലിൻ്റെ നേതൃത്വലായിരുന്നു സൗഹൃദ സംഗമം . സി ഒ എ തൃപ്രയാർ മേഖലാ പ്രസിഡണ്ട് കെ.ബി.ബൈജു അധ്യക്ഷത വഹിച്ചു. സി. ഒ എ. മേഖലാ സെക്രട്ടറി സുമേഷ് കുമാർ ട്രഷറർ ഇ എൽ ടോണി, ഗ്രാമ്യ – ഓർബിറ്റ് ഫിനാൻസ് ഡയറക്ടർ സി. എസ് ദേവരാജ്, പ്രോഗ്രാം ഇൻ ചാർജ് പ്രദിപ് കെ.എൽ, ചലച്ചിത്ര സംവിധായകനും അന്തിക്കാട് മഹാത്മാ കേബ്ൾ ടി.വി ഉടമയുമായ സജീവൻ അന്തിക്കാട് എന്നിവർ സംസാരിച്ചു മിയ കൺവെൻഷൻ സെൻ്ററിൻ്റെ ഉപഹാരം മാനേജിംഗ് പാർട്ടണർ റജിബ് ലാൽ സി ഒ എ ഭാരവാഹികൾക്കു കൈമാറി. കൺവെൻഷൻ സെൻ്റർ പരിചയപ്പെടുത്തുകയും ചെയ്തു. അംഗങ്ങളുടെ കലാപ്രകടനങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്തും തൃശ്ശൂർ ജില്ലാ ശുചിത്വ മിഷനും സംയുക്തമായി മാലിന്യമുക്തം നവകേരളം ക്യാമ്പിന്റെ ഭാഗമായി സ്നേഹതീരം ബീച്ച് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക, വ്യക്തികൾ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ പൊതുവിടങ്ങളിലും ജലസ്രോതസ്സുകളിലും വലിച്ചെറിയാതിരിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ വരുന്ന ടൂറിസം കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് സ്നേഹതീരം ബീച്ച് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ സന്ധ്യാ മനോഹരൻ, ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അജയ് രാജ്, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകരും ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തു. മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ സിനി കെ എ ചടങ്ങിൽ നന്ദി പറഞ്ഞു.
Read More » -
തൃപ്രയാർ : വലപ്പാട് ഇടവക വികാരി ബാബു അപ്പാടന് ഞായറാഴ്ച പൗരാവലിയുടെ വിപുലമായ യാത്രയയപ്പ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുണ്ടൂർ കർമല നാഥ ചർച്ചിലേക്കാണ് സ്ഥലം മാറി പോകുന്നത്. വൈകുന്നേരം നാലിന് വലപ്പാട് ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സി.സി. മുകന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണപ്പുറം ഫൗണ്ടേഷൻ എം.ഡി വി.പി. നന്ദകുമാർ മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഇ.കെ. തോമസ്, ഷിജോ പുത്തൂർ, ഷാജി ചാലിശ്ശേരി, എം.എ. സലീം, രാജൻ പട്ടാട്ട് എന്നിവർ പങ്കെടുത്തു.
Read More » -
ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. രഖേഷ് ശർമ്മയ്ക്ക് നാട്ടിക പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
തൃപ്രയാർ: ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. രഖേഷ് ശർമ്മയ്ക്ക് നാട്ടിക പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.…
Read More » -
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന…
Read More » -
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി. തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി ബി പ്രകാശൻ ശാന്തിയുടെ കർമികത്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി സി എസ് ധനേഷ് ശാന്തിമാരായ സഞ്ജയ്, സലീഷ്, പ്രഭീഷ് ജയപ്രകാശൻ സി.എസ് തുടങ്ങിയവർ സഹ കാർമികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എ ആർ റോഷ് സെക്രട്ടറി ഇ. വി എസ് സ്മിത്ത് ട്രഷറർ ഇ.വി ഷെറി, ഉന്നതാധികാര പ്രസിഡന്റ് ഇ.വി. കെ ശശികുമാർ, ഇ. എസ് ഷൈജു, , പ്രിൻസ് മദൻ തുടങ്ങിയവരും മറ്റു ഭാരവാഹികളും കുടുംബാംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു. ക്ഷേത്രോത്സവം ഫെബ്രുവരി 9 ന് നടക്കും….
Read More » -
പ്രകൃതി വഴിയിൽ ചരിത്രവഴിയിൽ ‘
യാത്രയൊരുക്കി വലപ്പാട് ജിഡിഎം സ്കൂൾ ‘പ്രകൃതി വഴിയിൽ ചരിത്രവഴിയിൽ ‘ യാത്രയൊരുക്കി വലപ്പാട് ജിഡിഎം സ്കൂൾ ‘ കാനന ഭംഗിയും പുഴയൊഴുക്കും തൊട്ടറിഞ്ഞ് ദേശീയ വിനോദ സഞ്ചാര ദിനത്തിലെ കുരുന്നുകളുടെ വിനോദയാത്ര. വേറിട്ടതായി…
Read More » -
വാട്ടർ ATM പൊതുജനങ്ങൾക്കും വിദ്യർഥികൾക്കുമായി സമർപ്പിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എ ടി എം / കിയോസ്ക്കുകൾ പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നചടങ്ങ് തളിക്കുളം ബ്ലോക്ക്…
Read More » -
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA )തൃപ്രയാർ മേഖലാ പുതിയ ഭാരവാഹികൾ.
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA )തൃപ്രയാർ മേഖലാ പുതിയ ഭാരവാഹികളായി KB ബൈജു പ്രസിഡന്റ്, KR സുമേഷ് കുമാർ സെക്രട്ടറി, ടോണി EL നെ ട്രഷററായും…
Read More »