ഗ്രാമ വാർത്ത.

ചേറ്റുവയിൽ വിവാഹത്തിനിടെ സത്രീകൾ ഉൾപ്പെടെ നിരവധി പേർ ലിഫ്റ്റിൽ കുടുങ്ങി

ഏങ്ങണ്ടിയൂർ:ചേറ്റുവയിൽ വിവാഹത്തിനിടെ സത്രീകൾ ഉൾപ്പെടെ നിരവധി പേർ ലിഫ്റ്റിൽ കുടുങ്ങി-രണ്ട് പേർക്ക് ശ്വാസതടസം നേരിട്ടു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം കഴിഞ്ഞ ചേറ്റുവ മിലൻ ഇൻ്റർ നാഷ്ണൽ കൺവെൻഷൻ സെൻ്ററിൽ ഞായറാഴ്ച്ച പകൽ 1.15 ഓടെയാണ് സംഭവം. മുകളിലേക്ക് പോകാൻ ചെറിയ കോണിപ്പടികൾ മാത്രമാണ് ഇവിടെ ഉള്ളത്.അതിനാൽ തന്നെ ലിഫ്റ്റിലേക്ക് കൂടുതൽ ആളുകൾ തള്ളിക്കയറിയതിൻ്റെ ഭാഗമായി ലിഫ്റ്റ് പെട്ടന്ന് നിന്നു പോവുകയായിരുന്നു. 25 ൽ അധികം ആളുകൾ ഉണ്ടായിരുന്നതായി പറയുന്നു. ഈ സമയം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വാർഡ് മെമ്പർ ഷമീറ ഷബീർ ഉൾപ്പെടെയുള്ളവരുടെ അവസരോചിതമായ ഇടപ്പെടലാണ് വലിയ ഒരു ദുരന്തം ഒഴിവാക്കിയത്. പൊലീസിലും, ഫയർഫോഴ്സിലും അറിയിച്ചതിൻ്റെ ഫലമായി നിമിഷങ്ങൾക്കകം ഫയർഫോഴ്സും എത്തുകയും. ലിഫ്റ്റ് ഓപ്പറേറ്റർമാരുടേയും ഫയർ ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി ലിഫ്റ്റ് തുറന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.ഓട്ടോതൊഴിലാളികളുടെ സഹായത്തോടെ ഗതാഗത തടസ്സം കൂടാതെ വളരെ പെട്ടന്ന് തന്നെ ഹാളിലേക്ക് എത്തി രക്ഷാപ്രവർത്തനം നടത്താൻ ഫയർഫോഴ്സിന് കഴിഞ്ഞു.തുടർന്ന് ശാരീരിക അസ്വാസ്ത്യം ഉണ്ടായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൺവെൻഷൻ സെൻ്ററിൽ ഫയർ & സേഫ്റ്റി പ്രവർത്തനക്ഷമമല്ലാത്തതും മറ്റു സുരക്ഷാ ക്രമീകരണങ്ങളും കൺവെൻഷൻ സെൻ്ററിൽ ഒരുക്കിയിട്ടില്ല എന്നും ആളുകൾക്ക് പരാതിയുണ്ട്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close