ഗ്രാമ വാർത്ത.

സിവിൽ സ്റ്റേഷൻ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ, ശുചിത്വ മിഷൻ, ശ്രീ കേരളവർമ്മ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ സിവിൽ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 19ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് എൻട്രൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എ.ഡി.എം. സന്ദീപ് എം. സ്വാഗതം ആശംസിച്ചു. ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ ആശംസകൾ നേർന്നു. ഹെൽത്ത് ഇൻസ്പെക്ടർമാർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ, 65 എൻ.എസ്.എസ്. വോളന്റിയർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, കളക്ടറേറ്റ് ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.പരിപാടിയുടെ സമാപനച്ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.എസ്. വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അസിസ്റ്റന്റ് കളക്ടർ പ്രീതി എ.സി. ഐ.എ.എസ്. ചടങ്ങിൽ പങ്കെടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.ഹുസൂർ ശിരസ്തിദാർ അനൂപ് പി ആർ നന്ദി രേഖപ്പെടുത്തി..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close