പുഷ്പ്പകൃഷിയുടെ വിളവെടുപ്പ് നടത്തി.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഓണത്തിന് മുന്നോടിയായി കൃഷി ചെയ്തു വരുന്ന പുഷ്‌പ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി. നാലാം വാർഡിൽ വലിയകത്ത് അക്ബറലിയുടെ പുരയിടത്തിൽ ഷീജ കൊടപ്പുള്ളി എന്നവർ ഒരേക്കറയോളം വരുന്ന സ്ഥലത്താണ് ജൈവ കൃഷിയും ചെണ്ടുമല്ലി പുഷ്‌പ്പകൃഷിയും ചെയ്ത് വരുന്നത്. നാട്ടിക പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു ചെണ്ടുമല്ലി പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.നാട്ടിക ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ടി കെ സോമൻ ,പഞ്ചായത്ത് മെമ്പർ അംബിക ടീച്ചർ ,കൃഷി വകുപ്പ് ADA റൈഹാന കെ സി, അംഗനവാടി ടീച്ചർ ശശികല പി കെ ,അക്ബറലി വലിയകത്ത് ,ഐഷാബി ,അഷിൽ അക്ബർ ,മാനിയ അഷിൽ ,താര ,വാസന്തി, മോഹിനി ,ഇസ്ഹാക്ക് തുടങ്ങിയവർ പങ്കെടുത്തു.



