entenadu
-
ഗ്രാമ വാർത്ത.
*തളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി* തൃപ്രയാർ :- തളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി.രണ്ട് കിലോയിൽ അധികം കഞ്ചാവാണ് പിടികൂടിയത്. മുഖ്യപ്രതിയായ വാടാനപ്പള്ളി പഴയ ചിലങ്ക തിയേറ്ററിന് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ആഷിക് പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടു.കൂടെയുണ്ടായിരുന്ന ബംഗാൾ സ്വദേശി മൊയ്ദുൾ ശെയ്ക്ക് (27) നെ കസ്റ്റഡിയിൽ എടുത്തു . രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ .വി.ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് തളിക്കുളം പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ നിന്ന് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.കഞ്ചാവ് കടത്തുവാൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ഒന്നാംപ്രതി ആഷിക് തൃപ്രയാർ തളിക്കുളം വാടാനപ്പള്ളി എങ്ങണ്ടിയൂർ ഭാഗത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് വിപണനം നടത്തുന്ന മുഖ്യ കണ്ണിയാണ്. ഇയാളെ പിടികൂടുന്നതിനുവേണ്ടി അന്വേഷണം ഊർജ്ജിത മാക്കിയിട്ടുണ്ട് എന്ന് എക്സൈസ് അധികാരികൾ അറിയിച്ചു. അന്വേഷണ സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ .പി . കെ . സുധീരൻ , കെ. ആർ. ഹരിദാസ്, ഗ്രേഡ് സി. ഇ. ഒ. മാരായ .സി .കെ. ചന്ദ്രൻ, എം.എൽ. മധു.എക്സൈസ് ഡ്രൈവറായ വി. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
Read More » -
ചരമം
വിദ്യാർത്ഥി മരിച്ചു.
വാടാനപ്പള്ളി സെന്ററിൽപഞ്ചായത്ത് ഓഫീസിനുമുൻവശംസുഹൃത്തുക്കളായ രണ്ട്പേർ സഞ്ചരിച്ചിരുന്നബുള്ളറ്റ് നിയന്ത്രണം വിട്ട്മരത്തിൽ ഇടിച്ച് ഒരാൾമരിച്ചു. മുളങ്കുന്നത്തു കാവ്വിളപ്പായ സ്വദേശികൈതാരത്ത് വീട്ടിൽറിച്ചാർഡ് നിക്സൺ (18)ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ്.റിച്ചാർഡ്
Read More » -
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
SSLC – PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
തൃപ്രയാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് അടക്കം ഉന്നത വിജയം…
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ ശ്രീരാമസ്വാമിക്ക്.മിഴാവും,
മിഴാവിണയും സമർപ്പിച്ചു.തൃപ്രയാർ ശ്രീരാമസ്വാമിക്ക് മിഴാവ് സമർപ്പണംശ്രീരാമചന്ദ്ര സേവ ചാരിറ്റബിൾ ട്രസ്റ്റ് തൃപ്രയാറിന്റെ ആഭിമുഖ്യത്തിൽ ഒരുപ്രവാസി ഭക്തൻ സ്പോൺസർ ചെയ്ത 33 കിലോ തൂക്കം വരുന്ന ചെമ്പിൽമഹാക്ഷേത്രത്തിന് ഉതകും വിധം…
Read More » -
ഗ്രാമ വാർത്ത.
കെ.എസ്.ആർ.ടി.സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
കുന്നംകുളം : കുറുക്കൻപാറയിൽ കെ.എസ്.ആർ.ടി.സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇരു വാഹനത്തിലെയും ഡ്രൈവർമാർ ഉൾപ്പെടെ നാലുപേരുടെ നില ഗുരുതരം. ഇന്ന്…
Read More » -
ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടയാൾക്ക് ചികിത്സ നല്കി പണം വാങ്ങിയതായി സ്വകാര്യാശുപത്രിക്കെതിരെ ആരോപണം.. തൃപ്രയാർ: ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടയാൾക്ക് ചികിത്സ നല്കി പണം വാങ്ങിയതായി സ്വകാര്യാശുപത്രിക്കെതിരെ ആരോപണം. വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ദയ മെഡികെയറിനെതരെയാണ് ആരോപണം. നാട്ടിക ഊണുങ്ങൽ വേലായുധൻ മകൻ ബാബു(54) വാണ് കഴിഞ്ഞ മാസം 16ന് ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടത്. പറമ്പിൽ പണിയെടുക്കന്നതിനിടെ ബാബു കുഴഞ്ഞുവീഴുകയായിരുന്നു. ഒച്ച കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ അയൽവാസിയായ സ്ത്രീയാണ് ബാബു പറമ്പിൽ വീണു കിടക്കുന്നതായി വീട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ ബാബുവിനെ വലപ്പാട് ദയ മെഡികെയറിലെത്തിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ ടിയാൻ മരിച്ചതായി ആശുപത്രി അധിക്യതർ നല്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചികിത്സാ ചിലവായി 12,985 രൂപ മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നും ആശുപത്രി ഈടാക്കുകയും ചെയ്തു. തുടർന്ന് മ്യതദേഹം പോസ്റ്റ് മോർട്ടത്തിനയക്കുകയാണ് ആശുപത്രി അധിക്യതർ ചെയ്തത്. ആശുപത്രിയിൽ വെച്ച് മരിച്ചതാണെങ്കിൽ പോസ്റ്റ്മോർട്ടത്തിനയക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നു. മാത്രവുമല്ല സംഭവ സ്ഥലത്തുവെച്ച് മരിച്ചയാൾക്ക് എന്തിനാണ് 12,985 രൂപയുടെ ചികിത്സ നല്കിയതെന്നാണ് പരാതി. ജനങ്ങളിൽ നിന്നും അനധിക്യതമായി പണം പിടിച്ചു വാങ്ങുകയാണ് ആശുപത്രി അധിക്യതർ ചെയ്തതെന്ന് ബാബുവിൻറെ സഹോദരൻ ലാൽ ഊണുങ്ങൽ വാർത്താസമ്മേളനത്തിൽ പരാതിപ്പെട്ടു. സംഭവത്തിൽ ദയ ആശുപത്രിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി, സംസ്ഥാന ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നല്കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ലാൽ പറഞ്ഞു.
Read More » -
ഗ്രാമ വാർത്ത.
-
ചരമം
കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.
വെങ്കിടങ്ങ്.വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെപുളിക്കക്കടവ് പാലത്തിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.തൊയക്കാവ് കോഴിപ്പറമ്പിന് സമീപം താമസിക്കുന്ന കടവത്ത് ദാസൻ-പ്രീത ദമ്പതികളുടെ മകൻ അഖിൽ…
Read More »