ഗ്രാമ വാർത്ത.
-
തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അഗതിരഹിത പദ്ധതി പ്രകാരം 5 ഗുണഭോക്താക്കളുടെ ഭവന നിർമാണത്തിന് തുടക്കം കുറിച്ചു . തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് തറക്കല്ലിട്ട് കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയവീട്ടിൽ ജമീല അബ്ദുള്ളകുട്ടി ദമ്പതികളുടെ വീടിനാണ് തറക്കല്ലിടൽ നടത്തിയത്. നിലവിൽ 121 ഗുണഭോക്താക്കളാണ് അഗതി രഹിത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ നിന്നും ആരും സംരക്ഷിക്കാനില്ലാത്ത സുരക്ഷിതമായ ഭവനമില്ലാത്ത 5 പേർക്കാണ് പഞ്ചായത്ത് അഗതി രഹിത പദ്ധതിക്കായി പഞ്ചായത്ത് മാറ്റി വെച്ചിരുന്ന പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഭവനനിർമാണം നടത്തുന്നത് . ഈ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റുകൾ, മരുന്ന് എന്നിവ പഞ്ചായത്ത് കുടുംബശ്രീ മുഖേന നൽകി വരുന്നുണ്ട്. കൂടാതെ കേടുപാടുള്ള ആശ്രയ ഭവനങ്ങളുടെ അറ്റകുറ്റ പണിക്കായി ഗുണഭോക്താവിന് 1 ലക്ഷം രൂപ വീതം 9 പേർക്ക് നൽകിയിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്അനിത. പി. കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബുഷ്റ അബ്ദുൽ നാസർ, എ. എം. മെഹബൂബ്, എം. കെ. ബാബു, മെമ്പർമാരായ കെ. കെ. സൈനുദ്ധീൻ, ഷാജി അലുങ്ങൽ, അസ്സിസ്റ്റന്റ് സെക്രട്ടറി എ. വി. മുംതാസ്, കുടുംബശ്രീ ജില്ലാ മിഷൻ DPM ഷബാന ആസ്മി, കുടുംബശ്രീ ചെയർപേഴ്സൺ അജന്ത ശിവരാമൻ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ജ്യോസ്ത്ന, അർച്ചന, കുടുംബശ്രീ CDS അംഗങ്ങളായ മീന രമണൻ, ഷീജ രാമചന്ദ്രൻ, അംബിക, സുമന, കുടുംബശ്രീ അക്കൗണ്ടന്റ് രമ്യ, പരിസരവാസികളും ചടങ്ങിൽ പങ്കെടുത്തു…
Read More » -
വീട്ടമ്മയായ യുവതിയെ ലോഡ്ജിൽ എത്തിച്ച് മാനഭംഗപ്പെടുത്തിയ യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പിൽ നിസാമുദ്ധീൻ ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാവക്കാട് സ്വദേശിനിയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.ഈസാഹചര്യത്തിലാണ് നേരത്തെ സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്ന യുവാവ് സഹായ വാഗ്ദാനവുമായെത്തുന്നത്.താമസിക്കാൻ വീട് ശരിയാക്കി നൽകാമെന്ന് പറഞ്ഞ പ്രതി തൃപ്രയാറിൽ ക്ഷേത്രം റോഡിലെ ഒരു ലോഡ്ജിൽ യുവതിയെ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.യുവതിയുടെ പരാതിയിൽ വലപ്പാട് എസ്.എച്ച്.ഒ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്നുരാത്രി തന്നെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.
Read More » -
നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തി തുറന്ന് 9 പവൻ സ്വർണവും, ഇരുപതിനായിരം രൂപയും കവർന്നു.
നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തി തുറന്ന് 9 പവൻ സ്വർണവും, ഇരുപതിനായിരം രൂപയും കവർന്നു. നാട്ടിക പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ…
Read More » -
ബസ് ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ*
ബസ് ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ*കാഞ്ഞാണി: കണ്ടശ്ശാംകടവിൽ വച്ച് സമയ ക്രമത്തെ ചൊല്ലി ബസ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി…
Read More » -
തളിക്കുളം: ബ്ലോക്ക് ഓഫീസിന് സമീപത്തെ ചേർക്കര ഘണ്ഠകർണക്ഷേത്രത്തിൽ പട്ടാപകൽ മോഷ്ണം… നാഗത്തറയിൽ വെച്ചിരുന്ന ആറ് ഓട്ട് വിളക്കുകളാണ് കഴിഞ്ഞ ദിവസം കവർന്നത്. ശാന്തിക്കാരൻ പ്രസാദ് രാവിലെ വിളക്ക് തെളിയിച്ചിരുന്നു. വൈകീട്ട് വീണ്ടും വിളക്ക് തെളിയിക്കാൻ വന്നപ്പോൾ വിളക്ക് കാണാനില്ല. ക്ഷേത്രത്തിന് കിഴക്ക് ഭാഗത്താണ് നാഗത്തറ .സമീപമാണ് മുറ്റിച്ചൂർ റോഡും കിഴക്കേ ടിപ്പു സുൽത്താൻ റോഡും. റോഡിൽ ഏറെ തിരക്കുണ്ടായിട്ടും മോഷ്ണം നടക്കുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. ഉച്ചക്കായിരിക്കും വിളക്കുകൾ മോഷ്ടിച്ചതെന്ന് സൂചനയുണ്ട്. ഉച്ചക്ക് പ്രദേശത്തെ വീടുകളിൽ പഴയ കിടക്ക കൊടുക്കാനുണ്ടോ എന്ന് ചോദിച്ച് രണ്ട് പേർ വന്നിരുന്നതായി പറയുന്നു. തീരദേശത്ത് പട്ടാപകൽ ക്ഷേത്രങ്ങളിൽ നിന്ന് വിളക്കുകൾ മോഷ്ടിക്കുന്നത് വർധിച്ചു.കഴിഞ്ഞ ദിവസം തന്നെ പുത്തൻപീടികയിൽ കുട്ടംകുളം ധർമശാസ്താ ക്ഷേത്രം , തണ്ടശേരി ഭഗവതി ക്ഷേത്രം, വാഴ പുരക്കൽ ക്ഷേത്രം എന്നിവിടങ്ങളിലും പട്ടാപകൽ വിളക്കുകൾ കവർന്നിരുന്നു രണ്ട് ദിവസം മുന്ന് മണലൂരിലും രണ്ട് ക്ഷേത്രങ്ങളിൽ നിന്ന് പകൽ സമയത്ത് വിളക്കുകൾ കവർന്നിരുന്നു. ഇവിടെ മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വി.കാമറയിൽ പതിഞ്ഞിരുന്നു. ഓട്ടു വിളക്കുകൾ ലക്ഷ്യം വെച്ചാണ് ക്ഷേത്രങ്ങളിൽ കവർച്ച വർധിച്ചത്
Read More » -
കേരള സർക്കാരിൻറെ വിശപ്പു രഹിതം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ പ്രവർത്തകർക്ക് IFRAM നടത്തിയ പരിശീലനത്തിന് ഭാഗമായി വലപ്പാട് ജനകീയ ഹോട്ടലിലെ പ്രവർത്തകർക്ക് ഐഡികാർഡ് യൂണിഫോം എന്നിവ വിതരണം ചെയ്തു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷി നിത ആഷിക് ഉദ്ഘാടനം ചെയ്തു .സി .ഡിഎസ് ചെയർപേഴ്സൺ സുനിത ബാബു അധ്യക്ഷത വഹിച്ചു..IFRAM കോഡിനേറ്റർ രതി. തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലികാ ദേവൻ .സുമി സുധി കുമാർ . കുമാരി സീത എം യു .സുനിത മണി എന്നിവർ പങ്കെടുത്തു. വലപ്പാട് ജനകീയ ഹോട്ടൽ ജനങ്ങൾക്ക് ഇരുന്നു കഴിക്കുന്നതിനു വേണ്ട ഭൗതികസാഹചര്യം പഞ്ചായത്ത് ഉടൻ തന്നെ നടപ്പാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു
Read More » -
പുല്ലാനി മൂർഖനെ തളിക്കുളം ആനിമൽ സ്ക്കോഡ്.പിടികൂടി….
പുല്ലാനി മൂർഖനെ തളിക്കുളം ആനിമൽ സ്ക്കോഡ്.പിടികൂടി…. തൃപ്രയാർ മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിന് കിഴക്ക് വെള്ളംപറമ്പിൽ സുമന വിജയന്റെ വീട്ടുപറമ്പിൽ നിന്നും 5 അടിയിൽ കൂടുതൽ നീളമുള്ള പുല്ലാനി…
Read More » -
തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടിയ മൂന്ന് വെള്ളിമൂങ്ങകളെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പുരാടൻ്റെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലത്ത് പറത്തി വിട്ടു. ..തളിക്കുളം സ്ക്കൂളിൽ നിന്നും മറ്റൊരിടത്തു നിന്നും പിടികൂടിയ മൂന്ന് വെളളി മൂങ്ങകളെയാണ് പറത്തി വിട്ടത്.ചടങ്ങിൽ Animal Welfare ministry- യുടെ licence-ന് വേണ്ടി ശ്രമിക്കുന്ന തളിക്കുളം Animal Squad ന് licence ന് അപേക്ഷിക്കാൻ ഉള്ള ഫീസ് ഭഗീഷ് പൂരാടന്റെ അടുത്ത ഓണറേറിയത്തിൽ നിന്ന് കൊടുക്കാമെന്ന് ഉറപ്പ് നൽകി.. കേന്ദ്ര സർക്കാറിൽ നിന്ന് ഉള്ള മറ്റു എല്ലാ സഹായങ്ങളും ഭഗീഷ് പൂരാടൻ വാഗ്ദാനം നൽകി. അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, മനോജ് പെടാട്ട്, സത്യൻ വാക്കാട്ട്, അജിത് കുമാർ ഏങ്ങണ്ടിയൂർ, സ്വപ്നേഷ് തൃത്തല്ലൂർ എന്നിവർ സന്നിഹിതരായിരുന്നു
Read More » -
കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക എന്നാവിശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ട സമരം
Read More »
“പ്രതിഷേധ ശയന പ്രദക്ഷിണം” ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ ശ്രീ ദയാനന്ദൻ മമ്പുള്ളി ഉദ്ഘാടനം ചെയ്തുകേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക എന്നാവിശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ട സമരം “പ്രതിഷേധ ശയന പ്രദക്ഷിണം” ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ ശ്രീ ദയാനന്ദൻ മമ്പുള്ളി ഉദ്ഘാടനം ചെയ്തു -
വെള്ളിമൂങ്ങയെ പിടികൂടി
വെള്ളിമൂങ്ങയെ പിടികൂടി തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വെള്ളിമൂങ്ങയെ പിടികൂടി. അധ്യയനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അടഞ്ഞ് കിടക്കുന്ന ക്ലാസ് മുറികളിലും പരിസരത്തും ക്ഷുദ്ര…
Read More »