നാട്ടിക കൃഷിഭവൻ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.

തൃപ്രയാർ-നാട്ടിക ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നാട്ടിക കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടു.മുൻ എം എൽ എ സി.സി മുകുന്ദന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കൃഷിഭവൻ കെട്ടിടം നിർമ്മിക്കുന്നത്. നാട്ടിക എം എൽ എ ഗീത ഗോപി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടു ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.സി മുകുന്ദൻ മുഖ്യ അതിഥി ആയിരിന്നു.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി,കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൈറാ ബാനു എന്നിവർ വിശിഷ്ട സാനിധ്യമായിരിന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി ,സ്ഥിരം സമിതീ അധ്യക്ഷന്മാരായ സീന ഉണ്ണികൃഷ്ണൻ ,പി എം സിദ്ദിഖ് ,സുബില പ്രസാദ് ,കൃഷി ഓഫീസർ ശുഭ എൻ വി ,പഞ്ചായത്ത് മെമ്പർമാരായ സനി രാജു ,സജിനി ഉണ്ണിയാരം പുരക്കൽ,പി സി മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,സിന്ധു സിദ്ധപ്രസാദ് ,ടി സി ഉണ്ണികൃഷ്ണൻ ,പഞ്ചായത്ത് സെക്രട്ടറി നിധിൻ സി എൻ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി ആർ വിജയൻ ,കെ എ കബീർ ,സി എസ് മണി ,ബൈജു എ ജെ ,യു കെ ഗോപാലൻ ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.PWD എഇ മഞ്ജുഷ പദ്ധതി വിശദീകരിച്ചു.



