ഗ്രാമ വാർത്ത.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്.

വെങ്കിടങ്ങ് :* മുല്ലശ്ശേരിയിൽ നല്ല ഇടയൻചർച്ചിനു മുൻവശം കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരിയായ വെങ്കിടങ്ങ് തൊയക്കാവ് കാളിമാക്കൽ ഗണേശൻ ഭാര്യ ഷീജയെ കൈയ്ക്കും ഷോൾഡറിനും ഗുരുതരമായ പരിക്കോടെ തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഷീജ ഓടിച്ചിരുന്ന ഇരുചക്ര വാഹനം പൂർണമായും തകർന്ന നിലയിലാണ്. അപകടകാരണം വ്യക്തമല്ല. ഈ പ്രദേശത്ത് അപകടങ്ങൾ വർദ്ധിക്കുകയാണ് വാഹനങ്ങളുടെ വേഗത കുറയ്ക്കാനുള്ള സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



